സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ബി​ടെ​ക് പ​രീ​ക്ഷ​യി​ൽ കൂ​ട്ട​കോ​പ്പി​യ​ടി, പ​രീ​ക്ഷ റ​ദ്ദാ​ക്കി

പ​രീ​ക്ഷാ ഹാ​ളി​ൽ രഹസ്യമായി മൊ​ബൈ​ൽ ഫോ​ൺ കൊ​ണ്ടു​വ​ന്ന​ണ് കോ​പ്പി​യ​ടി ന​ട​ത്തി​യ​ത്. ബി​ടെ​ക് മൂ​ന്നാം സെ​മ​സ്റ്റ​ർ ക​ണ​ക്ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യി​ൽ ആ​ണ് ക്ര​മ​ക്കേ​ട് ന​ട​ന്ന​ത്.

0

തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ബി​ടെ​ക് പ​രീ​ക്ഷ​യി​ൽ കൂ​ട്ട​കോ​പ്പി​യ​ടി. ഇ​തേ​തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ന​ട​ന്ന സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ബി​ടെ​ക് പ​രീ​ക്ഷ റ​ദ്ദാ​ക്കി. ലീനിയർ ആൽജിബ്ര ആൻഡ് കോംപ്ലക്സ് ആനാലിസിസ് പരീക്ഷയാണ് റദ്ദാക്കിയത്. പരീക്ഷ കൺട്രോളർ ഡോ. കെ.ആർ കിരൺ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രോ വൈസ് ചാൻസലർ ഡോ. എസ് അയൂബിന്‍റെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റിന്‍റെ പരീക്ഷ ഉപസമിതിയാണ് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചത്.

പ​രീ​ക്ഷാ ഹാ​ളി​ൽ രഹസ്യമായി മൊ​ബൈ​ൽ ഫോ​ൺ കൊ​ണ്ടു​വ​ന്ന​ണ് കോ​പ്പി​യ​ടി ന​ട​ത്തി​യ​ത്. ബി​ടെ​ക് മൂ​ന്നാം സെ​മ​സ്റ്റ​ർ ക​ണ​ക്ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യി​ൽ ആ​ണ് ക്ര​മ​ക്കേ​ട് ന​ട​ന്ന​ത്. അ​ഞ്ച് കോ​ള​ജു​ക​ളി​ലാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്. വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് വ​ഴി​യാ​ണ് ഉ​ത്ത​ര​ങ്ങ​ൾ കൈ​മാ​റി​യ​ത്. ചോദ്യപേപ്പറുകളുടെ ഫോട്ടോയെടുത്ത് വിവിധ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഉടൻ തന്നെ ഉത്തരങ്ങളും അയച്ചവർക്ക് വാട്സാപ്പ് വഴി ലഭിച്ചു.കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ മ​റ​യാ​ക്കി​യാ​ണ് കോ​പ്പി​യ​ടി ന​ട​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ‌ ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​ർ ശാ​രി​രി​ക അ​ക​ലം പാ​ലി​ച്ച​ത് മ​റ​യാ​ക്കി​യാ​ണ് ക്ര​മ​ക്കേ​ട് ന​ട​ന്ന​ത്. ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് ക്രമക്കേട് നടത്തിയിട്ടുള്ളതെന്നും കണ്ടെത്തി. ഇത്തരം ക്രമക്കേട് നടത്തിയ നിരവധി വിദ്യാർഥികളുടെ മൊബൈൽഫോണും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

സം​ഭ​വ​ത്തി​ൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രിൻസിപ്പൽമാരോട് ആവശ്യപ്പെട്ടതായി കെടിയു അറിയിച്ചു. വിവിധ കോളേജുകളിൽനിന്ന് ലഭിക്കുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സൈ​ബ​ർ സെ​ല്ലി​ൽ പ​രാ​തി ന​ൽ​കു​മെ​ന്ന് കെ​ടി​യു അ​റി​യി​ച്ചു. പരീക്ഷകളുടെ കൃത്യതയാർന്ന നടത്തിപ്പിനായി സാങ്കേതിക സർവകലാശാലയുടെ അധീനതയിലുള്ള കോളേജുകളിലെ പ്രിൻസിപ്പൽമാരുടെയും പരീക്ഷ ചീപ് സൂപ്രണ്ടുമാരുടെയും അടിയന്തര യോഗം ഉടൻ വിളിക്കുമെന്ന് വൈസ് ചാൻസലർ ഡോ. എം.എസ് രാജശ്രീ അറിയിച്ചു.

You might also like

-