16 പ്രതികളിൽ 14 പേരും കുറ്റക്കാർ , മധു കൊലക്കേസിൽ ഇന്ന് ശിക്ഷ വിധിക്കും

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 വകുപ്പ് പ്രകാരം, കൊല്ലണമെന്ന ഉദ്ദേശത്തോടെ അല്ലാതെ നടത്തിയ നരഹത്യ കുറ്റമാണ് 13 പ്രതികൾക്കെതിരെ തെളിഞ്ഞത്. ഏഴുമുതൽ പത്തുവർഷംവരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് നിലവിൽ പ്രതികൾക്ക് എതിരെ തെളിഞ്ഞിട്ടുള്ളത്

0

പാലക്കാട് | അട്ടപ്പാടി മധു കൊലക്കേസിൽ ഇന്ന് ശിക്ഷ വിധിക്കും. കേരളത്തിന്റെ സമൂഹ മനസാക്ഷിയെ നടുക്കിയ അട്ടപ്പാടി മധു കൊലക്കേസിൽ ഇന്ന് ശിക്ഷ വിധിക്കും. കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് ഇന്നലെ മണ്ണാർക്കാട് എസ്‍സി-^എസ്ടി കോടതി കണ്ടെത്തിയിരുന്നു. എന്നാൽ പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം തെളിഞ്ഞിട്ടില്ല. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 വകുപ്പ് പ്രകാരം, കൊല്ലണമെന്ന ഉദ്ദേശത്തോടെ അല്ലാതെ നടത്തിയ നരഹത്യ കുറ്റമാണ് 13 പ്രതികൾക്കെതിരെ തെളിഞ്ഞത്. ഏഴുമുതൽ പത്തുവർഷംവരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് നിലവിൽ പ്രതികൾക്ക് എതിരെ തെളിഞ്ഞിട്ടുള്ളത്. പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ തെളിഞ്ഞിരുന്നു. രണ്ട് പ്രതികളെ വെറുതെ വിട്ടിരുന്നു.

മധു കൊലക്കേസിൽ 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. അവരിൽ 13 പേർക്കെതിരെ നരഹത്യക്കുറ്റം ചുമത്തി. രണ്ട് പേരെ വെറുതെ വിട്ടു. നാലും പതിനൊന്നും പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഒന്നും രണ്ടും മൂന്നും അഞ്ചും ആറും ഏഴും എട്ടും ഒമ്പതും പത്തും പന്ത്രണ്ടും പതിമൂന്നും പതിനാലും പതിന‍ഞ്ചും പതിനാറും പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. 14 പ്രതികൾക്കുമെതിരെ നരഹത്യ കുറ്റം തെളിഞ്ഞുവെന്ന് കോടതി. ഇതിൽ നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുൾ കരീമിനെയുമാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്.

You might also like

-