അരികൊമ്പൻ കേസ് കോടതി വീണ്ടും പരിഗണിക്കും .ഹൈകോടതിയിലേക്ക് കർഷക സംഘടനകളുടെ മാർച്ച് ഇന്ന്

അരിക്കൊമ്പൻ കേസിലെ കോടതി നടപടികളിലെ ദുരൂഹതയുണ്ടെന്നു ആരോപിച്ചു കേരളത്തിലെ 70 ലധികം വരുന്ന കർഷക സംഘടനകൾ ചീഫ് ജസ്റ്റിസിന് പരാതി നൽകും, ചീഫ് ജസ്റ്റിസിന്റെ ബഞ്ചിൽ പോസ്റ്റ് ചെയ്തിരുന്നതുമായ ഹർജി കോടതി പിരിഞ്ഞ ശേഷം വൈകിട്ട് 5 മണിക്ക് ശേഷം പരിഗണിച്ച് ആനയെ പിടിക്കരുതെന്ന് സർക്കാരിന് ഉത്തരവ് നൽകിയതിലെ അസാധാരണത്വം പരിശോധിക്കണമെന്നാവശ്യപ്പെട്ടും, വനം വകുപ്പ് കക്ഷിയല്ലാത്ത ഒരു കേസിൽ വനം വകുപ്പിനോട് ആനയെ പിടിക്കരുതെന്നു നിർദേശിച്ചതിന്റെ സാംഗത്യം പരിശോധിക്കണമെന്നാവശ്യപ്പെട്ടും കേസ്സിന്റെ തുടർ നടപടിക്രമങ്ങൾ ചീഫ് ജസ്റ്റിസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടും സ്വതന്ത്ര കർഷക സംഘടനകളുടെ ഐക്യ വേദിയായ അതിജീവന പോരാട്ട വേദി രാഷ്ട്രീയ കിസാൻ മഹാ സംഘും, ഇടുക്കി ലാന്റ് ഫ്രീഡം മൂവ്മെന്റും ചേർന്ന് വിളിച്ചു ചേർത്ത വിവിധ കർഷക സംഘടനകളുടെ നേതൃത്തത്തിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിവേദനം നൽകുന്നത്

0

കൊച്ചി |ഇടുക്കി ആനയിറങ്കൽ ,ചിന്നക്കനാൽ മേഖലകളിൽ ആക്രമണം തുടരുന്ന ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പീപ്പിൾ ഫോർ ആനിമൽസ് എന്ന സംഘടനയടക്കം നൽകിയ ഹർജികളാണ് ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. രാവിലെ 10 15 നാണ് കേസ് പരിഹനാനാക്ക് എടുക്കുക. ഇതിനിടെ അരിക്കൊമ്പൻ കേസിലെ കോടതി നടപടികളിലെ ദുരൂഹതയുണ്ടെന്നു ആരോപിച്ചു കേരളത്തിലെ 70 ലധികം വരുന്ന കർഷക സംഘടനകൾ ചീഫ് ജസ്റ്റിസിന് പരാതി നൽകും, ചീഫ് ജസ്റ്റിസിന്റെ ബഞ്ചിൽ പോസ്റ്റ് ചെയ്തിരുന്നതുമായ ഹർജി കോടതി പിരിഞ്ഞ ശേഷം വൈകിട്ട് 5 മണിക്ക് ശേഷം പരിഗണിച്ച് ആനയെ പിടിക്കരുതെന്ന് സർക്കാരിന് ഉത്തരവ് നൽകിയതിലെ അസാധാരണത്വം പരിശോധിക്കണമെന്നാവശ്യപ്പെട്ടും, വനം വകുപ്പ് കക്ഷിയല്ലാത്ത ഒരു കേസിൽ വനം വകുപ്പിനോട് ആനയെ പിടിക്കരുതെന്നു നിർദേശിച്ചതിന്റെ സാംഗത്യം പരിശോധിക്കണമെന്നാവശ്യപ്പെട്ടും കേസ്സിന്റെ തുടർ നടപടിക്രമങ്ങൾ ചീഫ് ജസ്റ്റിസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടും സ്വതന്ത്ര കർഷക സംഘടനകളുടെ ഐക്യ വേദിയായ അതിജീവന പോരാട്ട വേദി രാഷ്ട്രീയ കിസാൻ മഹാ സംഘും, ഇടുക്കി ലാന്റ് ഫ്രീഡം മൂവ്മെന്റും ചേർന്ന് വിളിച്ചു ചേർത്ത വിവിധ കർഷക സംഘടനകളുടെ നേതൃത്തത്തിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിവേദനം നൽകുന്നത്
അരിക്കൊമ്പൻ ആനയുടെ കാര്യത്തിൽ ഉണ്ടായ കേരള ഹൈക്കോടതി വിധി കേരളത്തിലെ പതിനായിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്നതിനാലും വിധിയുടെ പ്രത്യാഘാതമെന്ന നിലയിൽ മുഴുവൻ കൊലയാളി ആനകളേയും ജനവാസമേഖലകളിലേക്ക് തുറന്ന് വിടുവാനുള്ള സാധ്യതയും അതു വഴി ഭാവിയിൽ സംഭവിക്കാവുന്ന വലിയ ദുരന്തവും ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്താനുമാണ് കർഷക സംഘടനകളുടെ തീരുമാനം ജനങ്ങളുടെ ജീവനും സ്വത്തിനും ഭരണഘടനാപരമായ സംരക്ഷണം നൽകാൻ ഹൈക്കോടതി നടപടി എടുക്കണമെന്നും ചീഫ് ജസ്റ്റിസിനെ നേരിട്ട് കണ്ട് അപേക്ഷിക്കും കൊച്ചി മറൈൻ ഡ്രൈവിൽ നിന്ന് പ്രകടനമായി വന്നാണ് കേരളത്തിന്റെ വ്യത്യസ്ഥ മേഖലകളിൽ പ്രവർത്തിക്കുന്ന70-ൽ പരം കർഷക സംഘടനാ ഭാരവാഹികൾ ചീഫ് ജസ്റ്റിസിനെ കാണുന്നത്.
അതേസമയം കേസില്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.അരക്കൊമ്പന്റെ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുമായും ജനപ്രതിനിധികളുമായും സമിതി അംഗങ്ങള്‍ ആശയ വിനിമയം നടത്തിയിരുന്നു. അഞ്ചംഗ സമിതിയിലെ കോട്ടയം ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് ആര്‍ എസ് അരുണ്‍, പ്രൊജക്ട് ടൈഗര്‍ സിസിഎഫ് എച്ച് പ്രമോദ്, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റും ചീഫ് വെറ്റിനേറിയനുമായ ഡോ എന്‍ വി കെ അഷ്റഫ്, കോടതി നിയമിച്ച അമിക്കസ്‌ക്യൂറി അഡ്വ രമേശ് ബാബു എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്.ഇതിന്റെ അടിസ്ഥാനത്തില്‍ ജനാഭിപ്രായം പ്രതിഫലിക്കുന്ന റിപ്പോര്‍ട്ടായിരിക്കും സമിതി സമര്‍പ്പിക്കുകയെന്നാണ് വിവരം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഡിവിഷന്‍ ബെഞ്ച് വിഷയത്തില്‍ തീരുമാനമെടുക്കുക.

You might also like

-