സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ വർധിപ്പിച്ചു. മതസ്പർദ്ധ പോസ്റ്റുകൾക്ക് ‘കർശന നടപടി

ട്രെയിൻ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പർദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. മതസ്പർദ്ധ ജനിപ്പിക്കുന്നതടക്കമുള്ള പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

0

തിരുവനന്തപുരം| കോഴിക്കോട് എലത്തൂർ‌ ട്രെയിന് തീവെച്ച സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ വർധിപ്പിച്ചു. കൂടുതല്‍ യാത്രക്കാര്‍ എത്തുന്ന സമയങ്ങളില്‍ കര്‍ശന പരിശോധന നടത്തും. ട്രെയിനില്‍ കയറുന്ന യാത്രക്കാരെ വിശദമായി പരിശോധിക്കാന്‍ നിര്‍ദേശം നൽകി.ഇന്നു മുതല്‍ ആരംഭിക്കുന്ന പരിശോധന കുറച്ച് ദിവസത്തേക്ക് തുടരും. ആര്‍.പി.എഫും ജി.ആര്‍.പിയും സംയുക്തമായാണ് പരിശോധന നടത്തുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം സ്‌റ്റേഷനുകളില്‍ പ്രത്യേക പരിശോധന നടത്തും. ഇന്ന് വൈകിട്ട് അഞ്ചിനും എട്ടിനുമിടയിലാണ് പ്രത്യേക പരിശോധന

അതേസമയം ട്രെയിൻ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പർദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. മതസ്പർദ്ധ ജനിപ്പിക്കുന്നതടക്കമുള്ള പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

You might also like

-