ശക്തമായ ചുഴലിക്കാറ്റിൽ ചൈനയിൽ 12 പേർ മരിച്ചു.

വുഹാൻ നഗരത്തിലും കിഴക്കൻ ചൈനയിലെ നഗരമായ സുഷൗവിലുമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി തീവ്രമായ ചുഴലിക്കാറ്റ് വീശുന്നത്

0

ശക്തമായ ചുഴലിക്കാറ്റിൽ ചൈനയിൽ 12 പേർ മരിച്ചു. വുഹാൻ നഗരത്തിലും കിഴക്കൻ ചൈനയിലെ നഗരമായ സുഷൗവിലുമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി തീവ്രമായ ചുഴലിക്കാറ്റ് വീശുന്നത്. മണിക്കൂറിൽ 202 മുതൽ 220 കി.മി വേഗതയിലുള്ള ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് ചൈനീസ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.

വെള്ളിയാഴ്ച രാത്രി വുഹാൻ മേഖലയിൽ വീശിയടിച്ച കാറ്റിൽ 8 പേർ മരിച്ചു. 280 പേർക്ക് പരിക്കുകളുണ്ട്. 27 കെട്ടിടങ്ങൾ പൂർണമായും ഇരുനൂറിലധികം കെട്ടിടങ്ങൾ ഭാഗികമായും തകർന്നു. സുഷൗ വിലെ നഗരമായ ഷെങ്‌സിൽ വെള്ളിയാഴ്ച രാത്രിയിൽ തന്നെ വീശിയ ചുഴലിക്കാറ്റിൽ 4 പേർ മരിക്കുകയും 150 പേർക്ക് സാരമായി പരിക്കുപറ്റുകയും ചെയ്തു.

നഗരങ്ങളിലെ ടെലഫോൺ വൈദ്യുതി ബന്ധങ്ങൾ പൂർണമായും നിലച്ചിരിക്കുകയാണ്. തീവ്ര ചുഴലിക്കാറ്റ് ഭീഷണിയുള്ള പ്രദേശങ്ങളിൽ
അത്യാഹിത ദുരന്ത സഹായ സേന ക്യാമ്പ് ചെയ്യുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.