വിധിന്യായം പുറത്ത് “സാർ കുടുംബമായി സ്വസ്ഥമായി ജീവിക്കുകയാണല്ലേ ‘ ഇതു ഭിക്ഷണിയായി കരുതാനാകില്ല ,ബാലചന്ദ്രകുമാറിനെതിരായ ദീലീപിന്റെ പരാതിയിൽ പോലീസ് എന്തുകൊണ്ട് അന്വേഷിച്ചില്ല ?

"സാർ കുടുംബമായി സ്വസ്ഥമായി ജീവിക്കുകയാണല്ലേ ' എന്ന് ദീലീപ്ചോദിച്ചു ഭീക്ഷണിമുഴക്കിയെന്നായിരുന്നു  എന്നായിരുന്നു പ്രോസിക്യുഷന്റെ വാദം .എന്നാൽ ഇതു ഭീക്ഷണിയായി കാണാനാകില്ലന്നു കോടതി പറഞ്ഞു . ഇത്തരം സംഭാഷണം എങ്ങനെ ഭീക്ഷണി പെടുത്തലാകും .

0

കൊച്ചി | നടൻ ദിലീപിന് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ട വിധിന്യായം പുറത്ത് . ദീലീപിനെതിരെ പ്രോസിക്യുഷന് കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട ആരോപണങ്ങളിൽ ഒന്നായ ദീലീപ് അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വളപ്പിൽ,വച്ച് നേരിട്ട് ഭീക്ഷണി പെടുത്തിയെന്നത് തെളിയിക്കാൻ പ്രോസിക്യുഷന് ആയില്ലെന്നു കോടതി കണ്ടെത്തി. വിചാരണകോടതിയിൽ വച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനോട് “സാർ കുടുംബമായി സ്വസ്ഥമായി ജീവിക്കുകയാണല്ലേ ‘ എന്ന് ദീലീപ്ചോദിച്ചു
ഭീക്ഷണിമുഴക്കിയെന്നായിരുന്നു  എന്നായിരുന്നു പ്രോസിക്യുഷന്റെ വാദം .എന്നാൽ ഇതു ഭീക്ഷണിയായി കാണാനാകില്ലന്നു കോടതി പറഞ്ഞു . ഇത്തരം സംഭാഷണം എങ്ങനെ ഭീക്ഷണി പെടുത്തലാകും .

മാത്രമല്ല ഭീക്ഷണി പെടുത്താൽ സംഭവം നടന്നതായി പറയുന്ന ദിവസ്സവും സമയവും അനുസരിച്ചു നോക്കിയാൽ ഈ ആരോപണം തികച്ചു അടിസ്ഥാന രഹിതമാണ് .  വിചാരകോടതിയിൽ വച്ച് ദീലീപ് ഭീക്ഷണിപ്പെടുത്തിയതായാണ് പ്രോസിക്യുഷന് വാദം എന്നാൽ ആരോപിക്കപ്പെടുന്ന സമയത്ത് വിചാരണക്കോടതി തിരിമാനിച്ചിരുന്നില്ലന്നാണ് കോടതിയുടെ കണ്ടെത്തൽ ആയതിനാൽ അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ടെത്തി ഭീക്ഷണി പെടുത്തിയെന്നത് ശരിയല്ലാനാണ് കോടതി കണ്ടെത്തിയിട്ടുള്ളത് . ദീലീപ് കേസ്സുമായുള്ള ചോദ്യം  ചെയ്യലുമായു സഹകരിക്കിന്നില്ലന്നും മൊബൈൽ ഫോണുകൾ ഒളിപ്പിച്ചു വെന്നുമുള്ള വാദം ശരിയല്ലെന്നും കോടതി വിലയിരുത്തി ,അന്വേഷണ ഉദ്യഗസ്ഥരെ വിശ്വസമില്ലാതതുകൊണ്ടാണ് . ഫോണുകൾ പൊലീസിന് നൽകാതിരുന്നത് .എന്നാൽ കോടതി ആവശ്യപ്പെട്ടപ്പോൾ ഫോണുകൾ കൈമാറിയതായും കോടതി വിധിപ്രസ്താവത്തിൽ ചൂണ്ടിക്കാട്ടുന്നു

ദിലീപിനെതിരെ പ്രേരണാക്കുറ്റം നിലനില്‍ക്കില്ല, പ്രേരണയുടെ അടിസ്ഥാനത്തില്‍ കൃത്യം ചെയ്തതായി പ്രോസിക്യൂഷന് തെളിയിക്കാനായില്ല. പ്രതികള്‍ ക്രിമിനല്‍ ഗൂഡാലോചന നടത്തിയതായി സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു.പ്രോസിക്യുഷന് കൊണ്ടുവന്നിട്ടുള്ള മുഖ്യസാക്ഷി, ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്ന ദിലീപിന്‍റെ പരാതി പോലീസ്  ഈ ഘട്ടത്തില്‍ പരിശോധിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ജസ്റ്റിസ് പി.ഗോപിനാഥിൻ്റെ ഉത്തരൽ പറയുന്നു .

അതേസമയം പ്രതികൾ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് കോടതിയെ സമീപിക്കാം. മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തിന് തടസമാകില്ലെന്നും കോടതി വ്യക്തമാക്കുന്നു. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണം, ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണം. ദിലീപിന് മേൽ ആരോപിക്കപ്പെട്ട ഗൂഢാലോചനക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ല. ഹൈക്കോടതി
ഫോണുകള്‍ ഹാജരാക്കാത്തത് നിസ്സഹകരണമായി കണക്കാക്കാനാകില്ല

പാതിവെന്ത വസ്തുതകൾ വെച്ച് കോടതി നടപടികളെ ചോദ്യം ചെയ്യരുത്.

കേസിൻ്റെ വാദം നടക്കുന്നതിനിടെ കോടതിയ്ക്ക് നേരെ ഉയ‍ർന്ന വിമ‍‍ർശനങ്ങൾക്കും കോടതി വിധി പ്രസ്താവത്തിൽ മറുപടി നൽകുന്നുണ്ട് “പാതി വെന്ത വസ്തുതകള്‍ കൊണ്ട് കോടതി നടപടികളെ ചോദ്യം ചെയ്യരുതെന്നും നീതിന്യായ സംവിധാനത്തെക്കുറിച്ച് ധാരണയില്ലാതെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നതെന്നും കോടതി മാധ്യമങ്ങൾക്ക് താക്കിത് നൽകി . മുഖ്യധാര ചാനലുകൾ, സോഷ്യൽ മീഡിയ എന്നിവ കേസ് കൈകാര്യം ചെയ്ത രീതിയിൽ അഭിപ്രായപ്രകടനം നടത്തി. കോടതി നടത്തിയ നിരീക്ഷണങ്ങളെ ആഴത്തിൽ പരിശോധിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെ കോടതികൾ തന്നെ സംരക്ഷിക്കുന്നുണ്ട്. എന്നാൽ അത് നിയമ സംവിധാനത്തെ ദുർവിനിയോഗം ചെയ്യാനുള്ള ലൈസൻസായി കണക്കാക്കരുതെന്നും കോടതി മാധ്യമങ്ങൾക്ക് താക്കിത് നൽകിയിട്ടുണ്ട്

You might also like