ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം ബി എൽ റാവിൽ ഒരു വീട് തകർത്തു

നാട്ടുകാരും വനപാലകരും ചേർന്ന് ഇവരെ സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ 1.30ഓടെയായിരുന്നു കാട്ടനയുടെ ആക്രമണമുണ്ടായത്. വീട്ടിലുണ്ടായിരുന്നവര്‍ ശബ്ദം കേട്ട് പുറത്തേക്ക് ഓടി.

0

ഇടുക്കി| ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ബി എൽ റാവിൽ ഒരു വീട് ഭാഗികമായി തകർത്തു. അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന വീടാണ് അരിക്കൊമ്പൻ ആക്രമിച്ചത്. ആർക്കും പരിക്കില്ല. നാട്ടുകാരും വനപാലകരും ചേർന്ന് ഇവരെ സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റി.
ഇന്ന് പുലര്‍ച്ചെ 1.30ഓടെയായിരുന്നു കാട്ടനയുടെ ആക്രമണമുണ്ടായത്. വീട്ടിലുണ്ടായിരുന്നവര്‍ ശബ്ദം കേട്ട് പുറത്തേക്ക് ഓടി. എന്നാല്‍ അടുത്ത മുറിയിലുണ്ടായിരുന്ന കുടുംബം വീടിനുള്ളില്‍ കുടുങ്ങിയ അവസ്ഥയിലായിരുന്നു. പ്രദേശവാസികളും വനംവകുപ്പും എത്തി പടക്കം പൊട്ടിച്ചും ബഹളം വെച്ചുമാണ് കൊമ്പനെ പ്രദേശത്ത് നിന്ന് നീക്കിയത്.

പന്നിയാറില്‍, കാട്ടാന ആക്രമണത്തില്‍ തകര്‍ന്ന റേഷന്‍കടയ്ക്ക് ചുറ്റും വനം വകുപ്പ് കഴിഞ്ഞ ദിവസം സോളാര്‍ വേലി സ്ഥാപിച്ചു. ഈ റേഷന്‍ കടയ്ക്കു നേരെ അറിക്കൊമ്പന്റെ ആക്രമണം പതിവായിരുന്നു. രണ്ടാഴ്ച്ചയ്ക്കുള്ളിൽ അഞ്ച് തവണയാണ്, പന്നിയാറിലെ റേഷന്‍ കട അരിക്കൊമ്പന്‍ ആക്രമിച്ചത്.മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായതോടെയാണ്, സോളാര്‍ വേലി ഒരുക്കാന്‍ വൈദ്യുതി വകുപ്പ് പദ്ധതി ഒരുക്കിയത്. പന്നിയാര്‍ എസ്റ്റേറ്റിലെ സ്‌കൂള്‍, കളിസ്ഥലം, ആരാധനാലയം, തുടങ്ങിയവയ്ക്ക് സംരക്ഷണം ഒരുക്കിയാണ് വേലി നിര്‍മ്മിച്ചിരിയ്ക്കുന്നത്.
അതേസമയം കാട്ടാന ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് നടത്തുന്ന നിരാഹാര സത്യഗ്രഹം തുടരുകയാണ് കഴിഞ്ഞ കുറച്ചു നാളുകളായി അരിക്കൊമ്പന്റെ ആക്രമണം പ്രദേശത്ത് തുടരുകയാണ്. നേരത്തെ രണ്ട് വീടുകള്‍ തകര്‍ത്തിരുന്നു.

You might also like

-