പാലക്കാട് ആർഎസ്എസ് സഞ്ജിത്തിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

കൊലപാതകം, കുറ്റകരമായ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, പ്രതികളെ രക്ഷപ്പെടാൻ സഹായിക്കൽ, കുറ്റവാളിയെ ഒളിവിൽ കഴിയാൻ സഹായിക്കൽ, അന്യായമായി സംഘം ചേരൽ, അന്യായമായി മാരകായുധങ്ങളുമായി സംഘം ചേരൽ, കലാപം ഉണ്ടാക്കാൻ ശ്രമിക്കൽ, മാരകായുധങ്ങളുമായി കലാപം സൃഷ്ടിക്കൽ, കുറ്റകൃത്യത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്.

0

പാലക്കാട്: പാലക്കാട് ആർഎസ്എസ് സഞ്ജിത്തിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ.ലുക്ക് ഔട്ട് നോട്ടീസിലെ നാലു പേരിൽ ഒരാളാണ് അറസ്റ്റിലായത്. പ്രതികളെ രക്ഷപ്പെടാൻ ശ്രമിച്ച ഒറ്റപ്പാലം സ്വദേശി ഷംസീറാണ് പിടിയിലായത്.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
കേസിൽ തിരിച്ചറിയൽ പരേഡ് വേണ്ടാത്ത ഒളിവിൽ കഴിയുന്ന നാലുപേർക്കായി നേരത്തെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇന്ന് പിടിയിലായ ഒറ്റപ്പാലം അമ്പലപ്പാറ കാഞ്ഞിരംചോല ഷംസീറിനെ കൂടാതെ കൊഴിഞ്ഞാമ്പാറ അത്തിക്കോട് പള്ളി സ്ട്രീറ്റിൽ മുഹമ്മദ് ഹാറൂൺ, ആലത്തൂർ അഞ്ചുമൂർത്തി ചീക്കോട് ഫാത്തിമ മൻസിലിൽ നൗഫൽ, മലപ്പുറം വണ്ടൂർ അർപ്പോയിൽ പുളിവെട്ടി ഇബ്രാഹിം പുളിവെട്ടി മുഹമ്മദ് എന്ന ഇബ്രാഹിം മൗലവി, എന്നിവരുടെ പേരിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നത്.

കൊലപാതകം, കുറ്റകരമായ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, പ്രതികളെ രക്ഷപ്പെടാൻ സഹായിക്കൽ, കുറ്റവാളിയെ ഒളിവിൽ കഴിയാൻ സഹായിക്കൽ, അന്യായമായി സംഘം ചേരൽ, അന്യായമായി മാരകായുധങ്ങളുമായി സംഘം ചേരൽ, കലാപം ഉണ്ടാക്കാൻ ശ്രമിക്കൽ, മാരകായുധങ്ങളുമായി കലാപം സൃഷ്ടിക്കൽ, കുറ്റകൃത്യത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്.ഒളിവിലുള്ള പ്രതികൾക്ക് എസ്ഡിപിഐ-പിഎഫ്‌ഐ സംഘടനാ തലത്തിൽ സഹായം ലഭിക്കുന്നുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരും പ്രതികളെ സഹായിച്ച മൂന്ന് പേരുമടക്കം ആറ് പേർ നേരത്തെ അറസ്റ്റിലായിരുന്നു. മൂന്ന് പേരെ ഇനിയും പിടികുടാനുണ്ട്. ഇതിൽ രണ്ട് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. സംഭവം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് കഴിയാത്ത സാഹചര്യത്തിൽ പ്രതികളെ പിടികൂടാൻ പോലീസ് ജാഗ്രത കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

You might also like

-