നടി സണ്ണി ലിയോയോൺ ഞായറാഴ്ച പങ്കെടുക്കേണ്ട ഫാഷൻ ഷോ പരിപാടിയുടെ വേദിക്ക് സമീപം സ്ഫോടനം.

"ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചൈനീസ് ഗ്രനേഡ് പോലെയുള്ള സ്ഫോടകവസ്തുവാണ് ഇതെന്ന് ഞങ്ങൾ സംശയിക്കുന്നു"-, ഇംഫാൽ ഈസ്റ്റ് എസ്പി മഹാറബാം പ്രദീപ് സിംഗ് പറഞ്ഞു

0

ഇംഫാൽ| ബോളിവുഡ് മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലെ ഹട്ട കാങ്ജെയിബുങ്ങിൽ ഇന്ന് രാവിലെ 6.30 നായിരുന്നു സംഭവം നടന്നത്. പരിപാടി നടക്കേണ്ട വേദിയിൽ നിന്നും നൂറു മീറ്റർ മാറിയായിരുന്നു സ്ഫോടനം.സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണമാണമോ ഗ്രനേഡോ പൊട്ടിത്തെറിച്ചാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക നി​ഗമനം.

 

Business profile picture
Manipur | Explosive device went off at a fashion show venue at Hapta Kangjeibung in Imphal East dist around 6am today. “There is no report of any casualty. We suspect it to be an explosive device like a Chinese grenade,” says Maharabam Pradip Singh, SP Imphal East to ANI.
Imphal, Manipur | An explosion occurred at Hapta Kangheibung where “Fashion Parade” event was to be organised from 2nd Feb to 5th Feb. The event has been cancelled to “maintain law & order” as per Imphal East district authorities.

സംഭവത്തെ പറ്റി കുടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇതുവരെയായി സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

“ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചൈനീസ് ഗ്രനേഡ് പോലെയുള്ള സ്ഫോടകവസ്തുവാണ് ഇതെന്ന് ഞങ്ങൾ സംശയിക്കുന്നു”-, ഇംഫാൽ ഈസ്റ്റ് എസ്പി മഹാറബാം പ്രദീപ് സിംഗ് പറഞ്ഞു.

You might also like