അഞ്ച് ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാര്‍ശയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു

രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാർ, പട്ന ഹൈക്കോടതിയിലെ ജസ്റ്റിസ് അഹ്സാനുദ്ധീൻ അമാനുള്ള, അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മനോജ് മിശ്ര എന്നിവരെയാണ് സുപ്രീംകോടതി ജഡ്ജിമാരാക്കി കേന്ദ്രം വിജ്ഞാപനം ഇറക്കിയത്.

0

ഡൽഹി | ഹൈ കോടതികളിലേ അഞ്ച് ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാര്‍ശയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു . രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാർ, പട്ന ഹൈക്കോടതിയിലെ ജസ്റ്റിസ് അഹ്സാനുദ്ധീൻ അമാനുള്ള, അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മനോജ് മിശ്ര എന്നിവരെയാണ് സുപ്രീംകോടതി ജഡ്ജിമാരാക്കി കേന്ദ്രം വിജ്ഞാപനം ഇറക്കിയത്. ഉത്തരവില്‍ രാഷ്ട്രപതി ഒപ്പിട്ട് വിജ്ഞാപനം ഇറങ്ങി. കഴിഞ്ഞദിവസം ഇത് സംബന്ധിച്ച് ഉറപ്പ് കേന്ദ്രം കോടതിയില്‍ നല്‍കിയിരുന്നു. അഞ്ചുപേരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ഉൾപ്പെടെ 34 ആണ് സുപ്രീം കോടതിയുടെ അംഗീകൃത അംഗസംഖ്യ. നിലവിൽ 27 ആണ് ഇതിന്റെ പ്രവർത്തനശേഷി. ജഡ്ജിമാരുടെ നിയമനത്തിലെ കാലതാമസം സംബന്ധിച്ച ഹർജി ഇന്ന് കോടതി പരിഗണിക്കുകയായിരുന്നു. കൊളീജിയം ശുപാർശ ചെയ്ത അഞ്ച് ജഡ്ജിമാരുടെ സ്ഥാനക്കയറ്റം ഉടൻ വ്യക്തമാക്കുമെന്ന് സർക്കാർ അറിയിച്ചു.

ഈ അഞ്ച് പേരുടെയും നിയമനത്തിനുള്ള വാറണ്ട് ഉടൻ പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി ജസ്റ്റിസുമാരായ എസ് കെ കൗൾ, എ എസ് ഒക എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു. “ഇത് വളരെ ഗുരുതരമായ ഒരു പ്രശ്നമാണ്” എന്ന് പറഞ്ഞു.വളരെ അസ്വസ്ഥതയുണ്ടാക്കുന്ന നിലപാട് സ്വീകരിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കരുത്, ബെഞ്ച് നിരീക്ഷിച്ചു.

You might also like

-