“ഭീതി പരത്തുന്ന കാട്ടാനകളെ പിടികൂടിയില്ലെങ്കിൽ വെടിവെച്ച് കൊല്ലും ആനകളുടെ നെറ്റിക്ക് വെടിവെക്കാനറിയാവുന്നവർ തമിഴ്നാട്ടിലും കർണാടകത്തിലുമുണ്ട് “ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു

"ആനകളുടെ നെറ്റിക്ക് വെടിവെക്കാനറിയാവുന്നവർ തമിഴ്നാട്ടിലും കർണാടകത്തിലുമുണ്ട്. നടപടികള്‍ ഉണ്ടായില്ലെങ്കിൽ ഇവരെ രംഗത്തിറക്കും. പ്രഖ്യാപനങ്ങൾ നടത്തുകയല്ല പ്രശ്നപരിഹാരമാണ് വേണ്ടതെന്നും പ്രതിഷേധം തുടരും .. സി.പി.മാത്യുപറഞ്ഞു

0

ഇടുക്കി | ഇടുക്കിയിലെ ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന കാട്ടാനകളെ പിടികൂടിയില്ലെങ്കിൽ വെടിവെച്ച് കൊല്ലുന്നെന്നു ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് സി.പി മാത്യു. “ആനകളുടെ നെറ്റിക്ക് വെടിവെക്കാനറിയാവുന്നവർ തമിഴ്നാട്ടിലും കർണാടകത്തിലുമുണ്ട്. നടപടികള്‍ ഉണ്ടായില്ലെങ്കിൽ ഇവരെ രംഗത്തിറക്കും. പ്രഖ്യാപനങ്ങൾ നടത്തുകയല്ല പ്രശ്നപരിഹാരമാണ് വേണ്ടതെന്നും പ്രതിഷേധം തുടരും .. സി.പി.മാത്യുപറഞ്ഞു
അതേസമയം ഭീതി പരത്തുന്ന ആനകളെ തുരത്തിയില്ലെങ്കിൽ വെടിവെച്ചു കൊല്ലുമെന്ന ഇടുക്കി ഡി.സി.സി പ്രസിഡന്റിന്റെ പ്രതികരണം പ്രകോപനപരവും നിയമ വാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. വനം കൊള്ളക്കാരുമായി ചങ്ങാത്തമുണ്ടെന്ന് പറയാതെ പറയുകയാണ് അദ്ദേഹം. കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു
അതേസമയം ഇടുക്കിയിലെ അക്രമണകാരികളായ കാട്ടാനകളെ മാറ്റുന്നതിനു മുന്നോടിയായുള്ള ആദ്യഘട്ട വിവര ശേഖരണം ഇന്ന് തുടങ്ങും. തിങ്കളാഴ്ച്ച മൂന്നാർ ഡി എഫ് ഒ ഓഫീസിൽ യോഗം ചേർന്ന് തുടർ പ്രവർത്തനങ്ങൾ തീരുമാനിക്കും.ഇടുക്കിയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാൻ വയനാട് RRT റേഞ്ച് ഓഫീസർ എൻ രൂപേഷിൻറെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് എത്തിയത്. കാട്ടാനകളെ സംബന്ധിച്ചും ഇവ സ്ഥിരമായി എത്തുന്ന പ്രദേശങ്ങളെക്കുറിച്ചുമുള്ള വിവര ശേഖരണമാണ് ആദ്യം നടത്തുക. അരിക്കൊമ്പനെയായിരിക്കും കൂടുതൽ നിരീക്ഷിക്കുക. ആനകളുടെ എല്ലാ വശങ്ങളിൽ നിന്നുമുള്ള ചിത്രങ്ങളും ശേഖരിക്കും. ഇതിനായി ഇപ്പോൾ ആനകളെ നിരീക്ഷിക്കുന്ന വാച്ചർമാരുമായി സംഘം ഇന്ന് കൂടിക്കാഴ്ച നടത്തും. ആനകളെ മയക്കുവെടി വയ്ക്കേണ്ട സ്ഥലം, കുങ്കിയാനകൾ, വാഹനങ്ങൾ എന്നിവ എത്തിക്കേണ്ടിടം എന്നിവയും കണ്ടെത്തേണ്ടതുണ്ട്. നടപടികളുടെ ഭാഗമായി ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേരും.

വനം വകുപ്പ് വാച്ചർ അടക്കം കാട്ടന ആക്രമണത്തിൽ കൊല്ലപ്പെട്ടതിനാൽ കുറ്റമറ്റ രീതിയിലുള്ള സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. പഠനം സംഘം നൽകുന്ന റിപ്പോ‍‍ട്ടിൻറെ അടിസ്ഥാനത്തിൽ പത്താം തീയതി വനംവകുപ്പ് ഉന്നത തല യോഗം നടക്കും. അതിനു ശേഷമായിരിക്കും ഡോ. അരുൺ സഖറിയ അടക്കമുള്ളവ‍ർ എത്തുക. മയക്കുവെടി വയ്ക്കുമ്പോൾ ഇടുക്കിയുടെ ഭൂമി ശാസ്ത്രപരമായ പ്രത്യകതകളും ആനയിറങ്കൾ ഡാമുമാണ് വലിയ വെല്ലുവിളിയാകുക. കാലവസ്ഥ പ്രതികൂലമായാൽ നടപടികൾക്ക് കാലതാമസമുണ്ടായേക്കും എന്നാണ് വനം വകുപ്പ് പറയുന്നത് .

You might also like

-