ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് ട്രംപ്

ചൈനക്കെതിരെ പുതിയ നടപടികളും ട്രംപ് പ്രഖ്യാപിച്ചു

0

ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.ധനസഹായം മറ്റ് ആരോഗ്യ സംഘടനകള്‍ക്ക് നല്‍കുമെന്ന് ട്രംപ്.കോവിഡിന്റേയും ഹോങ്കോങില്‍ ചൈന പിടിമുറുക്കുന്നതിന്റേയും പശ്ചാത്തലത്തില്‍ ചൈനക്കെതിരെ പുതിയ നടപടികളും ട്രംപ് പ്രഖ്യാപിച്ചു. ആഗോള തലത്തില്‍ കോവിഡ് മഹാമാരിയായതിന് പിന്നില്‍ ചൈനയാണെന്ന മുന്‍ ആരോപണം അമേരിക്കന്‍ പ്രസിഡന്റ് ആവര്‍ത്തിച്ചു.

ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം പൂര്‍ണ്ണമായും നിര്‍ത്തലാക്കിയെന്ന് ട്രംപ് അറിയിച്ചു. ചൈനക്കെതിരായ നിരവധി നടപടികളുടെ പ്രഖ്യാപനങ്ങളും ട്രംപ് നടത്തി. അമേരിക്കയിലെ ചൈനീസ് നിക്ഷേപകരുടെ മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ അടക്കമാണ് ട്രംപ് പ്രകാപ്പിച്ചിരിക്കുന്നത്.