കോഴിക്കോട് നിരീക്ഷണത്തിലിരിക്കെ മരിച്ചയാളുടെ പരിശോധനാ ഫലം നെഗറ്റീവ്

വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലായിരുന്ന ഹാഷിം ആണ് മരിച്ചത്

0

കോഴിക്കോട് അഴിയൂരിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാളുടെ പരിശോധനാ ഫലം നെഗറ്റീവ്. വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലായിരുന്ന ഹാഷിം ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് തലശ്ശേരിയിലെ സഹകരണ ആശുപത്രിയിൽ വെച്ച് ഇയാൾ മരിച്ചത്. 62 വയസ്സായിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഈ മാസം 17 നാണ് ഹാഷിം ഷാര്‍ജയില്‍ നിന്ന് നാട്ടിലെത്തിയത്. വീട്ടില്‍ കുഴഞ്ഞുവീണ ഹാഷിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചവര്‍ ഇദ്ദേഹം കോവിഡ് നിരീക്ഷണത്തിലിരിക്കുകയായിരുന്നു എന്ന വിവരം അറിയിച്ചില്ല എന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. മസ്തിഷ്ക ആഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മാത്രമല്ല, കോവിഡ് ലക്ഷണങ്ങളൊന്നുംതന്നെ ഇയാള്‍ പ്രകടിപ്പിച്ചിരുന്നുമില്ല. അതുകൊണ്ടുതന്നെ ആശുപത്രി അധികൃതര്‍ക്കും സംശയമൊന്നും തോന്നിയിരുന്നുമില്ല.