കുവൈത്തിൽ മലയാളി കോവിഡ് ബാധിച്ചു മരിച്ചു

കോവിഡ് ബാധിച്ചു മിഷ്‌രിഫ് ഫീൽഡ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ശനിയാഴ്ച രാവിലെ ആണ് അന്ത്യം സംഭവിച്ചത് . കുവൈത്തിൽ സലൂൺ ജീവനക്കാരൻ ആയിരുന്നു

0

അബുദാബി :കുവൈത്തിൽ മലയാളി കോവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് വടകര ലോകനാർകാവ് സ്വദേശി കുഞ്ഞിപ്പറമ്പത്ത് അജയൻ പദ്മനാഭൻ (48) ആണ് മരിച്ചത്. കോവിഡ് ബാധിച്ചു മിഷ്‌രിഫ് ഫീൽഡ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ശനിയാഴ്ച രാവിലെ ആണ് അന്ത്യം സംഭവിച്ചത് . കുവൈത്തിൽ സലൂൺ ജീവനക്കാരൻ ആയിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3661 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 1008 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 26192 ആയി. പുതിയ രോഗികളിൽ 229 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8125 ആയി.

24 മണിക്കൂറിനിടെ 11 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 205 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 324 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 163 പേർക്കും അഹമ്മദിയിൽ നിന്നുള്ള 215 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 110 പേർക്കും ജഹറയിൽ നിന്നുള്ള 196 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു