സിസ്റ്റര്‍ അമല കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്

പ്രതി സതീഷ് ബാബു കുറ്റം ചെയ്തതായി ഇന്നലെ പാലാ മജിസ്ട്രേറ്റ് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം ബലാത്സoഗം ഭവനഭേദനം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. എന്നാൽ പ്രതി ഇത് അംഗീകരിച്ചില്ല.ഒരു വര്‍ഷം നീണ്ട് നിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് പ്രതി സതീഷ് ബാബു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 87 പ്രമാണങ്ങളും 20 തൊണ്ടിമുതലുകളും പരിശോധിച്ച കോടതി 65 സാക്ഷികളെ വിസ്തരിച്ചു

0

പല :പാലയിലെ മഠത്തിൽ സിസ്റ്റർ അമല കൊല്ലപ്പെട്ട സംഭത്തിൽ ശിക്ഷാവിധി ഇന്ന്. പ്രതി സതീഷ് ബാബു കുറ്റം ചെയ്തതായി ഇന്നലെ പാലാ മജിസ്ട്രേറ്റ് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം ബലാത്സoഗം ഭവനഭേദനം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. എന്നാൽ പ്രതി ഇത് അംഗീകരിച്ചില്ല.ഒരു വര്‍ഷം നീണ്ട് നിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് പ്രതി സതീഷ് ബാബു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 87 പ്രമാണങ്ങളും 20 തൊണ്ടിമുതലുകളും പരിശോധിച്ച കോടതി 65 സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ നിന്നും കൊലപാതകം, ബലാത്സംഗം, ഭവനഭേദനം എന്നീ കുറ്റങ്ങള്‍ പ്രതി നടത്തിയതായി കണ്ടെത്തുകയായിരുന്നു. എന്നാല്‍ മോഷണം അതിക്രമിച്ച് കടക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. വിധിക്ക് മുൻപ് എന്തെങ്കിലും പറയാനുണ്ടോന്ന് കോടതി ചോദിച്ചപ്പോൾ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് പ്രതി സതീഷ് പറഞ്ഞു. ശിക്ഷ വിധിച്ചാൽ ജയിലിൽ നിരാഹാരം ഇരിക്കുന്നും പ്രതി പ്രതികരിച്ചു.

2015 സെപ്റ്റംബർ 17 ന് പുലർച്ചെയാണ് പാല കര്‍മ്മലീത്ത കോൺവെന്റിലെ മൂന്നാം നിലയിൽ തലക്കടിയേറ്റ് മരിച്ച നിലയിൽ സിറ്റര്‍ അമലയെ കണ്ടെത്തിയത്. പാല ഡി.വൈ.എസ്.പി സുനീഷ് ബാബിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കാസര്‍കോട് സ്വദേശിയായ സതീഷ് ബാബുവാണ് കുറ്റം ചെയ്തതെന്ന് കണ്ടെത്തിയത്.