വിഴിഞ്ഞത്ത് സമാധാന ശ്രമങ്ങള്‍ക്കായി ഇന്ന് സർവ്വകക്ഷി യോ​ഗം

സംഘർഷത്തെ തുടർന്ന് തീരദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സമീപ ജില്ലകളില്‍ നിന്ന് കൂടുതല്‍ പൊലീസുദ്യോഗസ്ഥരെ വിന്യസിക്കും. കൂടുതല്‍ എസ്പിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കും ചുമതല നൽകിയിട്ടുണ്ടെന്നാണ് വിവരം. വിഴിഞ്ഞത്ത് സമാധാനത്തിന് സഭ മുന്‍കയ്യെടുക്കുമെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിന്‍ പെരേര പറഞ്ഞു. സമാധാനമാണ് സഭ ആഗ്രഹിക്കുന്നതെന്നും ആദ്യഘട്ട സമവായ ചര്‍ച്ചകള്‍ക്ക് ശേഷം യൂജിന്‍ പെരേര വിശദമാക്കി

0

തിരുവനന്തപുരം |  വിഴിഞ്ഞത്ത് സമാധാന ശ്രമങ്ങള്‍ക്കായി ഇന്ന് സർവ്വകക്ഷി യോ​ഗം നടത്തും. യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുത്തേക്കും. കളക്ടർ ജെറോമിക് ജോർജ് വീണ്ടും സഭാ നേതൃത്വവുമായും സമരസമിതിയുമായി ചര്‍ച്ച നടത്തും. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത അഞ്ച് പേരുടേയും അറസ്റ്റ് രേഖപ്പെടുത്തിയെന്ന് എഡിജിപി എം ആ​ർ അജിത് കുമാർ അറിയിച്ചു.അതേസമയം വിഴിഞ്ഞത്ത് സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയമാക്കിയെന്ന് എഡിജിപി പറഞ്ഞു. നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് സാഹചര്യങ്ങള്‍ നോക്കി മാത്രമായിരിക്കും. പരുക്കേറ്റ എസ് ഐ ലിജോ പി മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വേണ്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. സംഘർഷത്തിൽ 36 പൊലീസുകാർക്ക് പരുക്കേറ്റിട്ടുണ്ടെന്നും എഡിജിപി വ്യക്തമാക്കി.
സംഘർഷത്തെ തുടർന്ന് തീരദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സമീപ ജില്ലകളില്‍ നിന്ന് കൂടുതല്‍ പൊലീസുദ്യോഗസ്ഥരെ വിന്യസിക്കും. കൂടുതല്‍ എസ്പിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കും ചുമതല നൽകിയിട്ടുണ്ടെന്നാണ് വിവരം. വിഴിഞ്ഞത്ത് സമാധാനത്തിന് സഭ മുന്‍കയ്യെടുക്കുമെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിന്‍ പെരേര പറഞ്ഞു. സമാധാനമാണ് സഭ ആഗ്രഹിക്കുന്നതെന്നും ആദ്യഘട്ട സമവായ ചര്‍ച്ചകള്‍ക്ക് ശേഷം യൂജിന്‍ പെരേര വിശദമാക്കി
അതേസമയം സമരസമിതി പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധം ശ്രമം ചുമത്താതെ എഫ്ഐആർ. ഇതോടെ സേനയിൽ അമർഷം പുകയുകയാണ്. വധശ്രമം ചുമത്തി റിപ്പോർട്ട് കോടതിയിൽ നൽകുമെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നുണ്ട് . എന്നാൽ സർക്കാർ തീരുമാനം ഇക്കാര്യത്തിൽ നിർണായകമാണ്.സമര സമിതിയുടെ ആക്രമണത്തിൽ 36 പൊലീസുകാർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. താബൂക്ക് കൊണ്ട് കാലിന് ഇടിയേറ്റ എസ് ഐ ലിജോ പി മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയാണ്. സംഘം ചേർന്ന് പൊലീസിനെ ബന്ദിയാക്കിയെന്നാണ് എഫ്ഐആർ

You might also like