ഭ്രാന്തന്മാർ അഴിഞ്ഞാടുന്ന സ്ഥലമായി ആലപ്പുഴ മാറി ഹൈക്കോടതി

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് പരാമർശം നടത്തിയത്.മണിക്കൂറുകൾക്കിടെ രണ്ട് കൊലപാതകങ്ങളാണ് കഴിഞ്ഞ ദിവസം ആലപ്പുഴയിൽ സംഭവിച്ചത്

0

കൊച്ചി | ആലപ്പുഴയിൽ എന്താണ് സംഭവിക്കുന്നത്. ഭ്രാന്തന്മാർ അഴിഞ്ഞാടുന്ന സ്ഥലമായി ആലപ്പുഴ മാറിയെന്ന് ഹൈക്കോടതി.
ആലപ്പുഴ ഇരട്ടക്കൊലപാതകത്തിൻ്റെ പശ്ചാതലത്തിലാണ് ഗൗരവമായ പരാമർശം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. പൊലീസുമായി ബന്ധപ്പെട്ട മറ്റൊരു കേസ് പരിഗണിക്കുമ്പോഴാണ് ആലപ്പുഴ കൊലപാതകത്തെ സംബന്ധിച്ച പരാമർശം ഹൈക്കോടതി നടത്തിയത്. ആലപ്പുഴയിൽ എന്താണ് സംഭവിക്കുന്നതെന്ന് ആശങ്ക പ്രകടിപ്പിച്ച കോടതി ഭ്രാന്തന്മാർ അഴിഞ്ഞാടുന്ന സ്ഥലമായി ആലപ്പുഴ മാറിയെന്നും നിരീക്ഷിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് പരാമർശം നടത്തിയത്.മണിക്കൂറുകൾക്കിടെ രണ്ട് കൊലപാതകങ്ങളാണ് കഴിഞ്ഞ ദിവസം ആലപ്പുഴയിൽ സംഭവിച്ചത്.

ദിവസങ്ങൾക്ക് മുമ്പ് ചില ഗുണ്ടാ ആക്രമണങ്ങളും മറ്റും നഗരത്തിന്റെ പരിസര പ്രദേശങ്ങളിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മണിക്കൂറുകൾക്കിടെ രണ്ട് ദാരുണ കൊലപാതകങ്ങൾക്ക് ആലപ്പുഴ സാക്ഷ്യം വഹിക്കേണ്ടി വന്നത്. ഇതിന് പിന്നാലെയായിരുന്നു കോടതിയുടെ പരാമർശം.

You might also like

-