കുതിരക്കച്ചവടത്തിനൊടുവിൽ അടിമാലി ഗ്രാമ പഞ്ചയത്തിൽ ഇടതുമുന്നണിക്ക് ഭരണം നഷ്ട്ടമായി സി പി ഐ അംഗം യു ഡി എഫ് നൊപ്പം ചേർന്ന് ഭരണം അട്ടിമറിച്ചു ,യു ഡി എഫ് ഭരണം എത്രനാൾ ?

സി പി ഐ അംഗം സനിത സജിയാണ് പുതിയ പ്രസിഡണ്ട് . മുൻപ് എൽ ഡി എഫ് ന് 11 വും യു ഡി എഫ് ണ് 10 വും അംഗങ്ങളും ഉണ്ടായിരുന്ന ഗ്രാമ പഞ്ചയാത്ത് ഭരണ സമിതിയിൽ നിന്നും സി പി ഐ അംഗം കൂറുമാറുകയും എൽ ഡി എഫ് നൊപ്പം നിലകൊണ്ട സ്വതന്ത്ര അംഗം യു ഡി എഫ് ന് പിന്തുണ നൽകുകയും ചെയ്തതോടെ യു ഡി എഫ് ന് 11 പേരുടെ പിന്തുണ ലഭിച്ചു

0

പ്രാദേശികം

ഇടുക്കി | കുതിരക്കച്ചവടത്തിനും കുതികാൽ വെട്ടിനും കുറുമാറ്റത്തിനും ദുഷ്‌പേര് കേട്ട അടിമാലി ഗ്രാമപഞ്ചായത്തിൽ പുതിയ പ്രസിഡണ്ട് ചുമതലയേറ്റു. പ്രസിഡണ്ട് തെരെഞ്ഞെടുപ്പിൽ 21 നാം വാർഡിലെ സ്വതന്ത്ര അംഗം സന്തോഷും സി പി ഐ സ്ഥാനാർത്ഥിയായി പാർട്ടി ചിന്ഹനത്തിൽ മത്സരിച്ചു വിജയിച്ച സനിത സജി യു ഡി എഫ് നൊപ്പം ചേർന്നതോടെയാണ് ഗ്രാമപഞ്ചായത്ത് ഭരണം അട്ടിമറിക്കപ്പെട്ടത് . സി പി ഐ അംഗം സനിത സജിയാണ് പുതിയ പ്രസിഡണ്ട് . മുൻപ് എൽ ഡി എഫ് ന് 11 വും യു ഡി എഫ് ണ് 10 വും അംഗങ്ങളും ഉണ്ടായിരുന്ന ഗ്രാമ പഞ്ചയാത്ത് ഭരണ സമിതിയിൽ നിന്നും സി പി ഐ അംഗം കൂറുമാറുകയും എൽ ഡി എഫ് നൊപ്പം നിലകൊണ്ട സ്വതന്ത്ര അംഗം യു ഡി എഫ് ന് പിന്തുണ നൽകുകയും ചെയ്തതോടെ യു ഡി എഫ് ന് 11 പേരുടെ പിന്തുണ ലഭിച്ചു.

21 അംഗങ്ങളുള്ള പഞ്ചായത്തില്‍ എല്‍ഡിഎഫ് 11, യുഡിഎഫ് 9, സ്വതന്ത്രന്‍ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില.

പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട സനിതാ സജി പതിനാലാംവാര്‍ഡിലെ പഞ്ചായത്തംഗമാണ് .തെരെഞ്ഞെടുപ്പിൽ
എല്‍ ഡി എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഷിജി ഷിബുവിന് 10 വോട്ടുകള്‍ ലഭിച്ചു.മുന്‍ പ്രസിഡന്റ് ഷേര്‍ളി മാത്യുവിനും വൈസ് പ്രസിഡന്റ് മേരി തോമസിനുമെതിരായി യുഡിഎഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസം പാസായതോടെയായിരുന്നു 21 അംഗ അടിമാലി ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകള്‍ക്ക് കളമൊരുങ്ങിയത്.
കോൺഗ്രസ്സ് വിട്ട് സി പി ഐ യിൽ ചേക്കേറിയ യൂത്ത് കോൺഗ്രസ്സ് നേതാവിന്റെ ഇടപെടലാണ് ഗ്രാമ പഞ്ചായത്ത് ഭരണം അട്ടി മാറിയിലെത്തിച്ചെതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് . സി പി ഐ ൽ എത്തിയ നേതാവ് പിന്നീട് കോൺഗ്രസിലേക്ക് മടങ്ങിയിരുന്നു . കൂടാതെ ഇടതു മുന്നണിയിലെ തൻ പ്രമാണിത്തവും ഭരണ തുടർച്ചക്ക് തടസ്സമായതായാണ് വിലയിരുത്തപ്പെടുന്നത് .

2015 ലെ തെരെഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയ യു ഡി എഫ് അട്ടിമറിക്കപ്പെട്ടിരുന്നു . സ്വതന്ത്ര അംഗത്തിന്റെ നിലപാ ടും കോണ്ഗ്രസ് അംഗത്തിന്റെ രാജിയുമായിരുന്നു യു ഡി എഫ് ന് ഭരണത്തെ നഷ്ടമാകാൻ കാരണം പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് വിട്ടു ഇടതുമുന്നണിക്കൊപ്പം ചേക്കേറിയ അംഗത്തിന് വിജയിക്കാൻ കഴിയാതായതോടെ ഭരണം പിന്നീട് യു ഡി എഫ് പിടിച്ചെടുത്തു .
പാർട്ടി ചിന്ഹനത്തിൽ മത്സരിച്ചു വിജയിച്ച ഗ്രാമ പഞ്ചായത്ത്‌ അംഗം കുറുമാറിയതിനെതിരെ സി പി ഐ നേതൃത്തം തെരെഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയെയും സമീപിച്ചിട്ടുണ്ട് . എന്നാൽ സി പി ഐ നേതൃത്തത്തിന്റെ മൗന അനുവാദത്തോടെയാണ് സി പി ഐ അംഗം കൂറുമാറി യു ഡി എഫ് നൊപ്പം ചേർന്നതെന്ന് ആരോപണമുണ്ട് . പാർട്ടിചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച അംഗത്തെ നിയന്ത്രക്കാൻ നേതൃത്തം വേണ്ടത്ര ശ്രമം നടത്തിയല്ല എന്നാണ് ഇടതുമുന്നണിയിലെ മറ്റു കക്ഷികൾ പരാതി പെടുന്നത് . അതേസമയം വൻതുക നൽകികൊണ്ടുള്ള കുതിരക്കച്ചവടമാണ് കോൺഗ്രസ്സും യു ഡി എഫ് നടത്തിയതെന്ന് സി പി ഐ മണ്ഡലം കമ്മറ്റി ആരോപിച്ചു . കൂറുമാറിയ അംഗത്തിനെതിരെ നിയമനടപടി സ്വീകരിച്ചതായും സി പി ഐ നേതാക്കൾ വിശദികരിച്ചു . 2015 മുതൽ പലവട്ടം കുറുമാറ്റത്തിന് രാഷ്ട്രീയ നാടകങ്ങൾക്കും ദുഷ്‌പേരുകേട്ട ഗ്രാമപഞ്ചായത്തിൽ വരുമാനം ഉണ്ടാകിലും വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലന്ന ആരോപണം നിലവിലുണ്ട് . കൂറുമാറ്റം കോടതി അംഗീകരിക്കപ്പെട്ടാൽ അടിമാലിയിൽ ഉടൻ ഒരു ഉപതെരഞ്ഞെടുപ്പ് പ്രതീക്ഷിക്കാം. കഴിഞ്ഞ രണ്ടു തെരെഞ്ഞുടുപ്പുകളിൽ വിജയിച്ചെത്തിയ സ്വതന്ത്ര അംഗങ്ങളുടെ ചുവടുമാറ്റം വലിയ ഭരണ പ്രതിസന്ധിയാണ് ഗ്രാമപഞ്ചായത്തിലുണ്ടാക്കിയിട്ടുള്ളത് .

കേരളത്തിൽ കുറഞ്ഞപ്രായത്തിൽ പഞ്ചായത്ത് പ്രസിഡന്റാകുന്ന രണ്ടാമത്തെ ആളാണ് സനിത സജി. കോന്നി അരുവപ്പുലം പഞ്ചായത്ത് പ്രസിന്റായ രേഷ്മ മറിയം റോയ് ആണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്. 21 വയസ്സിലായിരുന്നുന്നു രേഷ്മ പഞ്ചായത്ത് പ്രസിഡന്റായത്

You might also like

-