അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം

ഒരു ഓൺലൈൻ മാധ്യമത്തിന് അഭിമുഖം നൽകുന്നതിനിടെയാണ് ശ്രീനാഥ് ഭാസി വനിതാ അവതാരകരോട് മോശമായി പെരുമാറിയത്. ചോദ്യം ഇഷ്ടപ്പെടാത്തതിനെ തുടർന്ന് ശ്രീനാഥ് ഭാസി തെറിവിളിക്കുകയായിരുന്നുവെന്ന് പരാതിക്കാർ പറയുന്നു. മൂന്ന് ക്യാമറകളും ഓഫാക്കിച്ച ശേഷം ശ്രീനാഥ് ഭാസി വളരെ മോശമായ ഭാഷയിൽ അസഭ്യം പറയുകയായിരുന്നു

0

കൊച്ചി | ഓണ്‍ലൈന്‍ മാധ്യമ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയായിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. മരട് പൊലീസാണ് അറസ്റ്റ് ചെയ്തത്.സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തത്. യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതി. പരാതിക്കാരിയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അഭിമുഖത്തിന്റെ ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്

ഒരു ഓൺലൈൻ മാധ്യമത്തിന് അഭിമുഖം നൽകുന്നതിനിടെയാണ് ശ്രീനാഥ് ഭാസി വനിതാ അവതാരകരോട് മോശമായി പെരുമാറിയത്. ചോദ്യം ഇഷ്ടപ്പെടാത്തതിനെ തുടർന്ന് ശ്രീനാഥ് ഭാസി തെറിവിളിക്കുകയായിരുന്നുവെന്ന് പരാതിക്കാർ പറയുന്നു. മൂന്ന് ക്യാമറകളും ഓഫാക്കിച്ച ശേഷം ശ്രീനാഥ് ഭാസി വളരെ മോശമായ ഭാഷയിൽ അസഭ്യം പറയുകയായിരുന്നു.

സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി അണിയറപ്രവർത്തകർ ആവശ്യപ്പെട്ടതുപ്രകാരം അഭിമുഖത്തിനായി അങ്ങോട്ടുപോകുകയായിരുന്നുവെന്ന് പരാതിക്കാർ പറഞ്ഞു. മോശമായി പെരുമാറിയതോടെ അഭിമുഖം അവസാനിപ്പിച്ച് മടങ്ങിപ്പോകാൻ ഒരുങ്ങിയ തങ്ങളെ തിരികെവിളിച്ച് സോറി പറഞ്ഞശേഷം വീണ്ടും അപമര്യാദയായി പെരുമാറിയതായി പരാതിക്കാർ പറയുന്നു. ഇതേത്തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു. ശ്രീനാഥ് ഭാസിക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും വനിതാ അവതാരകർ പരാതി നൽകിയിട്ടുണ്ട്.

You might also like

-