യുവതിയെ ഭർത്താവിന്‍റെ മുന്നിൽവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി

"സത്ബർവ പോലീസ് സ്റ്റേഷൻ പരിധിയിലെ ബകോറിയ ഭലുവാഹി താഴ്‌വരയ്ക്ക് സമീപമാണ് സംഭവം നടന്നത് " പലാമു പോലീസ് സൂപ്രണ്ട് (എസ്പി) ചന്ദൻ കുമാർ സിൻഹ പറഞ്ഞു. "

0

പലാമു,ജാർഖണ്ഡ് | ഇരുപത്തിരണ്ടുകാരിയായ യുവതിയെ ഭർത്താവിന്‍റെ മുന്നിൽവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ആറുപേർ അറസ്റ്റിലായി. ജാർഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. “സത്ബർവ പോലീസ് സ്റ്റേഷൻ പരിധിയിലെ ബകോറിയ ഭലുവാഹി താഴ്‌വരയ്ക്ക് സമീപമാണ് സംഭവം നടന്നത് ” പലാമു പോലീസ് സൂപ്രണ്ട് (എസ്പി) ചന്ദൻ കുമാർ സിൻഹ
പറഞ്ഞു. “പലാമു ജില്ലയിലെ പടാൻ പോലീസ് സ്റ്റേഷൻ പരിധിയിലാണ് യുവതിയും ഭർത്താവും താമസിച്ചിരുന്നത്. രാത്രിയിൽ ഇരുവരും വഴക്കു കൂടിയതിനെ തുടർന്ന് യുവതി ലത്തേഹാർ ജില്ലയിലെ മനിക പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്വന്തം വീട്ടിലേക്ക് നടന്നുപോയി.
യുവതിയെ അന്വേഷിച്ച് ഭർത്താവും ഒരു ബന്ധുവും കൂടി ബൈക്കിൽ പിന്നാലെ പുറപ്പെട്ടു, രാത്രി 8 മണിയോടെ സത്ബർവ പോലീസ് സ്റ്റേഷൻ പരിധിയിലെ ദേശീയ പാത 39 ലൂടെ നടക്കുന്ന യുവതിയെ ഇവർ കണ്ടെത്തി. യുവതിയെ വീട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് ഭർത്താവ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഇതിനിടെ ആറ് പേർ മോട്ടോർ സൈക്കിളിൽ വന്ന് തന്നെയും ബന്ധുവിനെയും ക്രൂരമായി മർദിക്കുകയും ഭാര്യയെ തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ഭർത്താവ് മൊഴി നൽകിയാതായി” .എസ്പി ചന്ദൻ കുമാർ സിൻഹ വ്യക്തമാക്കി ആറ് പ്രതികളിൽ രണ്ടുപേരെ തനിക്ക് അറിയാമെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു.

മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ബന്ധു ബോധരഹിതനാകുകയും ചെയ്തു.ബലാത്സംഗം ചെയ്തശേഷം പ്രതികൾ യുവതിയെ മോട്ടോർ സൈക്കിളിൽ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ആ ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു, യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ പ്രദേശവാസികൾ അവളെ രക്ഷിക്കുകയും രണ്ട് പ്രതികളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. അതിനിടെ നാലുപേർ രക്ഷപ്പെട്ടു.“ പ്രതികളിൽ രണ്ടുപേരെ ഞായറാഴ്‌ച അറസ്‌റ്റ് ചെയ്‌തു, മറ്റ് നാലുപേരെ തിങ്കളാഴ്ച പിടികൂടി,” എസ്‌പി പറഞ്ഞു. യുവതിയെ ഗുരുതരാവസ്ഥയിൽ മേദിനിനഗർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇപ്പോൾ അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സത്ബർവ പോലീസ് പറഞ്ഞു.

You might also like

-