ഇടുക്കി നെടുങ്കണ്ടം തൂവൽ അരുവിയിൽ വിനോദസഞ്ചാരത്തിനെത്തിയ രണ്ട് യുവാക്കൾ ഒഴുക്കിൽ പെട്ട് മരിച്ചു

മുരിക്കാശ്ശേരി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. മുരിക്കാശ്ശേരി പാട്ടത്തിൽ സജോമോൻ സാബു (20), ഇഞ്ച്നാട് സോണി ഷാജി (16) എന്നിവരാണ് അപകടത്തിൽപ്പെട്ടത്

0

നെടുങ്കണ്ടം :ഇടുക്കി നെടുങ്കണ്ടം തൂവൽ അരുവിയിൽ വിനോദസഞ്ചാരത്തിനെത്തിയ രണ്ട് യുവാക്കൾ പുഴയിലെ ഒഴുക്കിൽ പെട്ട് മരിച്ചു. മുരിക്കാശ്ശേരി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. മുരിക്കാശ്ശേരി പാട്ടത്തിൽ സജോമോൻ സാബു (20), ഇഞ്ച്നാട് സോണി ഷാജി (16) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

ഏഴ് പേര് അടങ്ങുന്ന കുടുംബം ഇന്ന് ഉച്ചയോടെയാണ് തൂവൽ വെള്ളച്ചാട്ടം സന്ദർശിക്കുവാൻ എത്തിയത്.തൂവൽ അരുവിക്ക് സമീപം കുളിക്കുവാൻ ഇറങ്ങുന്നതിനിടെയാണ് അപകടം. നെടുങ്കണ്ടം ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തി രണ്ടു പേരുടെയും മൃദദേഹം പുഴയിൽ നിന്നും കണ്ടെടുത്തു