ചങ്ങനാശ്ശേരിയിൽ ബൈക്കപകടം: മൂന്ന് മരണം

ചങ്ങനാശ്ശേരി സ്വദേശികളായ അജ്മൽ റോഷൻ, അലക്‌സ്, വാഴപ്പള്ളി സ്വദേശി രുദ്രാക്ഷ് എന്നിവരാണ് മരിച്ചത്.

0

കോട്ടയം: ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. ചങ്ങനാശ്ശേരി സ്വദേശികളായ അജ്മൽ റോഷൻ, അലക്‌സ്, വാഴപ്പള്ളി സ്വദേശി രുദ്രാക്ഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയോടെ എസ്ബി കോളേജിന് മുന്നിലാണ് അപകടമുണ്ടായത്.

എതിർദിശയിൽ സഞ്ചരിച്ചിരുന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റ് റോഡിൽ വീണ യുവാക്കളെ നാട്ടുകാർ ആദ്യം ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അജ്മലിന്റെ ജീവൻ രക്ഷിക്കാനായില്ല.

ഗുരുതരമായി പരുക്കേറ്റ രുദ്രാക്ഷിനെയും അലക്‌സിനെയും പിന്നീട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർക്കൊപ്പമുണ്ടായിരുന്ന കാരാപ്പുഴശ്ശേരി ഷിന്റോ ആശുപത്രിയിൽ ചികിത്സയിലാണ്.

-

You might also like

-