മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; യുവാവ് പിടിയിൽ

കാനഡയിൽ താമസിക്കുന്ന യുവതിയാണ് പീഡനത്തിനിരയായത്. മാട്രിമോണിയൽ സൈറ്റിലൂടെ ഇവരുമായി പരിചയത്തിലായ പ്രതി പിറന്നാൾ ആഘോഷത്തിനായി യുവതിയെ കൊച്ചിയിലെ ഹോട്ടലിലെത്തിക്കുകയായിരുന്നു. ഇവിടെ വെച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. പിന്നീട് യുവതി ഇയാളുമായി അകലുന്നതായി സംശയം തോന്നിയതോടെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.

0

കൊച്ചി | മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പാലക്കാട് മലമ്പുഴ സ്വദേശി ദിലീപ്(38) ആണ് പിടിയിലായത്. ബെംഗളൂരുവിൽ വെച്ചാണ് ഇയാൾ പിടിയിലായത്.കാനഡയിൽ താമസിക്കുന്ന യുവതിയാണ് പീഡനത്തിനിരയായത്. മാട്രിമോണിയൽ സൈറ്റിലൂടെ ഇവരുമായി പരിചയത്തിലായ പ്രതി പിറന്നാൾ ആഘോഷത്തിനായി യുവതിയെ കൊച്ചിയിലെ ഹോട്ടലിലെത്തിക്കുകയായിരുന്നു. ഇവിടെ വെച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. പിന്നീട് യുവതി ഇയാളുമായി അകലുന്നതായി സംശയം തോന്നിയതോടെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.

വിവാഹമോചനത്തിനുള്ള നടപടികൾ നടക്കുന്നതിനിടെ യുവതിയുടെ ഭർത്താവിനും അച്ഛനുമാണ് പ്രതി ദൃശ്യങ്ങൾ അയച്ചുകൊടുത്തത്. തുടർന്ന് പിതാവ് ആലപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ ബെംഗളൂരു കോടതിയിൽ ഹാജരാക്കിയ ശേഷം എറണാകുളത്തെത്തിച്ചു.

You might also like