തൃശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു
108ാം നമ്പര്‍ മുറിയിലാണ് ദാരുണസംഭവം നടന്നത്. നഗരത്തിലെ വെളിയന്നൂരിലുള്ള നിയറസ്റ്റ് ലോഡ്ജിൽ ആണ് സംഭവം. തൃപ്രയാർ എടമുട്ടം സ്വദേശി ജ്യോതിയാണ് മരിച്ചത്. ഈ മാസം 27നാണ് ഹോട്ടലിൽ മുറിയെടുത്തത്
തൃശ്ശൂർ| തൃശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു. തൃശൂർ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. തൃശ്ശൂര്‍ നഗരമധ്യത്തിലാണ് ഈ ലോഡ്ജുള്ളത്. 108ാം നമ്പര്‍ മുറിയിലാണ് ദാരുണസംഭവം നടന്നത്. നഗരത്തിലെ വെളിയന്നൂരിലുള്ള നിയറസ്റ്റ് ലോഡ്ജിൽ ആണ് സംഭവം. തൃപ്രയാർ എടമുട്ടം സ്വദേശി ജ്യോതിയാണ് മരിച്ചത്. ഈ മാസം 27നാണ് ഹോട്ടലിൽ മുറിയെടുത്തത്.
ഇന്ന് മുറിയുടെ വാതിൽ തുറക്കാതെയതോടെ ഹോട്ടൽ ജീവനക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതിൽ ചവിട്ടി തുറന്നപ്പോഴാണ് പ്രസവത്തിനിടെ മരിച്ച നിലയിൽ യുവതിയെയും കുട്ടിയെയും കണ്ടെത്തിയത്
കഴിഞ്ഞ 27ന് ഓട്ടോ ഡ്രൈവര്‍ക്കൊപ്പമാണ് യുവതി മുറിയെടുത്തത്. എടമുട്ടം സ്വദേശി, ജ്യോതി എന്നാണ് യുവതി റിസപ്ഷനിൽ നൽകിയിരിക്കുന്ന വിവരങ്ങള്‍. ഇന്ന് ഉച്ചയോടെ ഓട്ടോ ഡ്രൈവര്‍ റിസപ്ഷനിലെത്തി, രണ്ട് ദിവസമായി വിളിക്കുന്നു, യുവതി ഫോണെടുക്കുന്നില്ല എന്ന് അറിയിച്ചു. മുറിയെടുക്കുമ്പോൾ കൂടെ പാവറട്ടി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറും ഉണ്ടായിരുന്നു. സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവറെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ മുൻപ് പരിചയമുണ്ടെന്ന് ഓട്ടോ ഡ്രൈവർ പോലീസിനോട് പറഞ്ഞു. മുറിയെടുക്കാൻ സഹായിച്ചിരുന്നു. ഫോണിൽ വിളിച്ചിട്ട് ഇന്ന് കിട്ടിയില്ല. കഴിഞ്ഞദിവസം വയറുവേദനയാണെന്ന് പറഞ്ഞപ്പോൾ മരുന്ന് വാങ്ങി നൽകി. തനിക്ക് മറ്റൊന്നും അറിയില്ലെന്നും ഡ്രൈവർ മൊഴി നൽകി