നാട്ടിൽ വർഗീയ ചേരിതിരിവുണ്ടാക്കുന്ന പ്രതികരണം ഒരു ഭാഗത്തുനിന്നും പാടില്ല എ വിജയരാഘവൻ

അവസരം ബിജെപി സമൂഹത്തെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്ന പാർട്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

0

തിരുവനന്തപുരം: നാട്ടിൽ വർഗീയ ചേരിതിരിവുണ്ടാക്കുന്ന പ്രതികരണം ഒരു ഭാഗത്തുനിന്നും പാടില്ലെന്നും അത് ജനങ്ങളുടെ ഐക്യത്തെ ബാധിക്കുമെന്നും നാട്ടിൽ സമാധാനം ഉണ്ടാകണമെന്നും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു . പാലാ ബിഷപ്പിന്റെ നാർകോടിക്സ് ജിഹാദ് പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം . വർഗീയ ചേരിതിരിവുണ്ടാക്കുന്ന പ്രതികരണം ആരില്‍ നിന്നും പാടില്ല. ജനങ്ങളുടെ ഐക്യത്തെ അത് ദുര്‍ബലപ്പെടുത്തുമെന്നും വിജയരാഘവൻ പറഞ്ഞു

അവസരം ബിജെപി സമൂഹത്തെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്ന പാർട്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതുകൊണ്ടാണ് ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നത്. എല്ലാതരം വർഗീയതയോടും കോൺഗ്രസ് സന്ധിചെയ്യുകയാണ്. വിഷയത്തിൽ ജോസ് കെ മാണി പറഞ്ഞത് അവരുടെ പാർട്ടിയുടെ അഭിപ്രായമാണ്. സംസ്ഥാന സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.

You might also like