കൂനൂർ ഹെലികോപ്റ്റർ അപകടം അന്വേഷണത്തിന് പ്രത്യേക സംഘം ഫ്ലൈറ്റ് ഡാറ്റാ പരിശോധനക്ക് റഷ്യൻ പ്രതിരോധ സംഘത്തിന്റെ സഹായം തേടും

കൂനൂരിൽ തകർന്നുവീണ മി 17 വി5 ഹെലികോപ്ടർ റഷ്യയിൽ നിർമിച്ചതാണെന്നതിനാൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിലെ പെൻഡ്രൈവിൽ എന്തെങ്കിലും തകരാർ ഉണ്ടായാൽ റഷ്യൻ പ്രതിരോധ സംഘത്തിന്റെ വിദഗ്ദരുടെ സഹായം തേടുമെന്ന് വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചു.

0

ഡൽഹി: കൂനൂർ ഹെലികോപ്റ്റർ അപകടത്തെ കുറിച്ച് അന്വേഷിക്കാൻ പ്രതിരോധ മന്ത്രാലയം പ്രത്യേക സംഘത്തെ നിയോഗിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയം വിശദമായ അന്വേഷണത്തിനാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. എയർ മാർഷൽ മാനവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം അപകടസ്ഥലത്ത് ഡ്രോണുകൾ വിന്യസിച്ച് കാലാവസ്ഥയും അപകടകാരണവും കണ്ടെത്തും. ഹെലികോപ്റ്റർ അപകടത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ പതിനൊന്ന് സായുധ സേനാംഗങ്ങൾക്കാണ് ജീവൻ നഷ്ടമായത്
ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ ഇതിനകം വീണ്ടെടുത്തതിനാൽ, സംഘം വിശദമായ സാങ്കേതിക വിലയിരുത്തൽ നടത്തി പ്രതിരോധ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കും. അതേസമയം, കൂനൂരിൽ തകർന്നുവീണ മി 17 വി5 ഹെലികോപ്ടർ റഷ്യയിൽ നിർമിച്ചതാണെന്നതിനാൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിലെ പെൻഡ്രൈവിൽ എന്തെങ്കിലും തകരാർ ഉണ്ടായാൽ റഷ്യൻ പ്രതിരോധ സംഘത്തിന്റെ വിദഗ്ദരുടെ സഹായം തേടുമെന്ന് വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചു. വ്യോമസേനയുടെ പ്രത്യേക സംഘം അപകടത്തിന്റെ വിശദാംശങ്ങൾ അന്വേഷിച്ചുവരികയാണ്. പൂർണമായ അന്വേഷണത്തിനാണ് പ്രതിരോധ മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്.

ജനറൽ റാവത്തും ഭാര്യയും ഉൾപ്പെടെ 14 പേരുമായി ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ സൂലൂർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് കൂനൂരിൽ ഇറങ്ങുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് തകർന്നു വീണത്. തമിഴ്‌നാട്ടിലെ വെല്ലിംഗ്ടണിലുള്ള ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലെ ഡയറക്‌ടിംഗ് സ്റ്റാഫായ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

You might also like

-