തമിഴ്നാട്ടിൽ മലയാളി കോളേജ്ജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ആറ് അംഗസംഘം പിടിയിൽ

"വ്യാഴാഴ്ച രാത്രി 7 മണിയോടെ ഇരയായ യുവതിയും അവളുടെ പുരുഷ സുഹൃത്തും ഒരു സ്വകാര്യ സ്‌കൂളിന് സമീപം സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അഞ്ചംഗ സംഘം വളഞ്ഞിട്ട് ഇരയുടെ സുഹൃത്തിനെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവർ ഇരയെ മാറിമാറി ബലാത്സംഗം ചെയ്തു:"

0

ചെന്നൈ| തമിഴ്നാട്ടിൽ മലയാളി കോളേജ്ജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ആറ് അംഗസംഘം . കാഞ്ചീപുരത്തെ വിനോദസഞ്ചാര കേന്ദ്രമായ സിവിലിമേട് എന്ന സ്ഥലത്തെത്തിയ മലയാളി പെൺകുട്ടിയെയാണ് പ്രദേശവാസികളായ ആറ് പേർ ചേർന്ന് പീഡിപ്പിച്ചത്. കാഞ്ചീപുരം സെവിലിമേട്, വിപ്പേട് സ്വദേശികളായ മണികണ്ഠൻ, വിപ്പേട് വിമൽ, ശിവകുമാർ, തെന്നരസു, വിഘ്നേഷ്, തമിഴരശൻ എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിൽ കോളേജിൽ പഠിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.

“വ്യാഴാഴ്ച രാത്രി 7 മണിയോടെ ഇരയായ യുവതിയും അവളുടെ പുരുഷ സുഹൃത്തും ഒരു സ്വകാര്യ സ്‌കൂളിന് സമീപം സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അഞ്ചംഗ സംഘം വളഞ്ഞിട്ട് ഇരയുടെ സുഹൃത്തിനെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവർ ഇരയെ മാറിമാറി ബലാത്സംഗം ചെയ്തു:”. പോലീസ് അറിയിച്ചു

ബെംഗളൂരു-പുതുച്ചേരി ഔട്ടർ റിങ് റോഡിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വ്യാഴാഴ്ച രാത്രിയാണ് സംഭവം. കാമുകനെ കത്തിമുനയിൽ പിടിച്ച് പ്രതികൾ പെൺകുട്ടിയെ അൽപ്പം ദൂരത്തേക്ക് വലിച്ചിഴച്ച് ആറ് പേരും മാറിമാറി ബലാത്സംഗം ചെയ്ത ശേഷം രക്ഷപ്പെടുകയായിരുന്നു.

രാത്രി ഏഴ് മണിയോടെ സംഭവസ്ഥലത്ത് എത്തിയ സുഹൃത്തുക്കളായ യുവതിയും യുവാവും സമീപത്ത് മദ്യം കഴിക്കുകയായിരുന്ന രണ്ട് പ്രതികൾ ശ്രദ്ധിച്ചു. തുടർന്ന് ഇരുവരും ചേർന്ന് മൂന്ന് പേർ കൂടി. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ദമ്പതികൾ വീട്ടുകാരെ വിവരമറിയിച്ചു. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പിതാവ് പോലീസിൽ പരാതി നൽകി.

സ്ഥിരമായ സമാന കുറ്റകൃത്യം ചെയ്യുന്ന സംഘമാണ് പിടിയിലായതെന്നാണ് വിവരം. മുൻപ് പത്തിലധികം പേരെ ഇവർ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. സിവിലിമേടിൽ എത്തുന്നവരെ ഭീഷണിപ്പെടുത്തി പെൺകുട്ടികളെ പീഡിപ്പിക്കുകയാണ് പ്രതികൾ ചെയ്തിരുന്നത്. കസ്റ്റഡിയിൽ എടുക്കുന്ന സമയത്ത് പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾക്ക് കൈയ്ക്കും കാലിനും പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

You might also like

-