കോഴിക്കോട് കനാലിൽ പെരുമ്പാമ്പിൻകൂട്ടത്തെ കണ്ടെത്തി

6 പാമ്പുകൾ ഉള്ളതായി നാട്ടുകാർ പറയുന്നു. പെരുമ്പാമ്പിനെ കൂട്ടത്തോടെ കാണുന്നത് ആദ്യമായിട്ടാണെന്നാണ് നാട്ടുകാർ പറയുന്നത്.

0

കോഴിക്കോട് | കാരപ്പറമ്പിൽ കനോലി കനാലിൽ പെരുമ്പാമ്പിൻകൂട്ടത്തെ കണ്ടെത്തി. 6 പാമ്പുകളെ കൂട്ടത്തോടെയാണ് കനാലിൽ കണ്ടെത്തിയത്. വഴിയിലൂടെ പോയ നാട്ടുകാരാണ് പെരുമ്പാമ്പിൻ കൂട്ടത്തെ ആദ്യം കണ്ടത്. ഇതിന് മുമ്പും കനോലി കനാലിൽ പാമ്പിനെ കണ്ടിട്ടുണ്ട്. പക്ഷെ കൂട്ടത്തോടെ 6 ഓളം പാമ്പുകളെ ആദ്യമായാണ് കാണുന്നത്.
നിരവധി ആളുകളാണ് കാഴ്ച കാണാനായി സ്ഥലത്തെത്തുന്നത്. 6 പാമ്പുകൾ ഉള്ളതായി നാട്ടുകാർ പറയുന്നു. പെരുമ്പാമ്പിനെ കൂട്ടത്തോടെ കാണുന്നത് ആദ്യമായിട്ടാണെന്നാണ് നാട്ടുകാർ പറയുന്നത്. ഒരേ വലുപ്പത്തിലുള്ള പെരുമ്പാബുകളെയാണ് കണ്ടെത്തിയത്. ഇരയെടുത്ത ശേഷം വിശ്രമിക്കുന്ന പാമ്പുകളെയാണ് കാണുന്നത്

You might also like