ആലുവയിൽ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി

തിരക്കേറിയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനും റെയില്‍വേ സ്‌റ്റേഷനും ഇടയില്‍ വെച്ച്‌ ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം.

0

ആലുവ: നഗരമധ്യത്തില്‍ നിന്ന് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി. തിരക്കേറിയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനും റെയില്‍വേ സ്‌റ്റേഷനും ഇടയില്‍ വെച്ച്‌ ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ആരെയാണ് തട്ടിക്കൊണ്ടുപോയതെന്നത് വ്യക്തമല്ല. റോഡരികില്‍ അരമണിക്കൂറോളം കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു സംഘം.

യുവാവ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുന്നതിനിടെ ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍മാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഇന്നോവ കാറിലാണ് സംഘമെത്തിയത്. നഗരത്തിലെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസവും നഗരത്തില്‍ സമാന രീതിയിലുള്ള ഒരു സംഭവം നടന്നിരുന്നു. ഒരാളെ തട്ടിക്കൊണ്ടു പോയി ആലപ്പുഴയില്‍ ഉപേക്ഷിച്ചിരുന്നു.

You might also like

-