ആന്ധ്ര പ്രദേശില്‍ കൊവിഡ് കെയര്‍ സെന്ററില്‍ തീപിടിത്തം; 8 പേർ മരിച്ചു

8 പേര്‍ മരിച്ചു

0

ആന്ധ്ര പ്രദേശില്‍ കൊവിഡ് കെയര്‍ സെന്ററില്‍ വന്‍ തീപിടിത്തം. പേർ മരിച്ചു. 30 പേരെ ഇതിനകം രക്ഷപ്പെടുത്തി.വിജയവാഡയിലെ ഹോട്ടലിൽ ഇന്ന് രാവിലെയാണ് സംഭവം. രക്ഷപ്പെടുത്തിയവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ പേർ കെട്ടിടത്തിനുള്ളിലുണ്ടെന്നാണ് കരുതുന്നത്.ഫയര്‍ ഫോഴ്‌സിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല.