ലഹരിമരുന്ന് നൽകി 11 പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ 14 വയസുകാരൻ പിടിയിൽ

"ഡിപ്രഷൻ മാറാൻ നല്ലതെന്ന് വിശ്വസിപ്പിച്ചാണ് തനിക്ക് സഹപാഠി ലഹരിമരുന്ന് നൽകിയതെന്നും പത്തിലധികം പെൺകുട്ടികൾ ഇത്തരത്തിൽ ചൂഷണത്തിന് വിധേയരായിട്ടുണ്ടെന്നും അതിജീവിതയായ പെൺകുട്ടിപറഞ്ഞു

0

കണ്ണൂർ | ലഹരിമരുന്ന് നൽകി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ ഒമ്പതാം ക്ലാസുകാരൻ അറസ്റ്റിൽ. സൗഹൃദം നടിച്ച് പതിനൊന്നോളം പെൺകുട്ടികളെയാണ് 14 വയസുകാരൻ പീഡനത്തിനിരയാക്കിയത്. കണ്ണൂർ നഗരത്തിലെ ഒരു സ്കൂൾ വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പെൺകുട്ടിയെ മാനസികമായും ലൈംഗികമായും പീഡിപിച്ചതിനെ തുടർന്ന് കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.വിദ്യാര്‍ത്ഥി തന്നെ ലഹരിമരുന്നിന് അടിമയാക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പോലിസ് നടത്തിയ അന്വേഷണത്തിലാണ് 14 വയസുകാരനെ പിടികൂടിയത്. “ഡിപ്രഷൻ മാറാൻ നല്ലതെന്ന് വിശ്വസിപ്പിച്ചാണ് തനിക്ക് സഹപാഠി ലഹരിമരുന്ന് നൽകിയതെന്നും പത്തിലധികം പെൺകുട്ടികൾ ഇത്തരത്തിൽ ചൂഷണത്തിന് വിധേയരായിട്ടുണ്ടെന്നും അതിജീവിതയായ പെൺകുട്ടിപറഞ്ഞു .
പ്രണയം നടിച്ച് താനുമായി അടുത്ത സഹപാഠി തന്നെ പലയിടങ്ങളിലും കൊണ്ടു പോയി പീഡിപ്പിച്ചുവെന്നും ലഹരി മരുന്ന് നൽകി നഗ്നവീഡിയോ പകർത്തിയെന്നും അതിജീവിത വെളിപ്പെടുത്തി. സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ടാണ് വിദ്യാ‍ത്ഥികൾക്കിടയിൽ മയക്കു മരുന്ന് കൈമാറുന്നതെന്നും സംഭവത്തിന് പിന്നിൽ മുതിർന്ന ആൺകുട്ടികളും ഉണ്ടെന്നുമാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.ഉപ്പയില്ലാത്ത സമയത്ത് വന്ന് കഞ്ചാവ് ഉപയോ​ഗിക്കാൻ പ്രേരിപ്പിച്ചു. എം.ഡി.എം, സ്റ്റാമ്പ് പോലുള്ള ലഹരി വസ്തുക്കൾ ചേച്ചിമാർക്കുൾപ്പെടെ കൊടുക്കുന്നുണ്ട്. എന്നിട്ട് പലപ്പോഴും ഇവരുടെ കൂടെയാണ് അവൻ രാത്രി കഴിയാറ്. പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച് ബ്ലാക്ക് മെയിൽ ചെയ്യാനായി ഉപയോ​ഗിക്കുന്നുണ്ട്

സഹപാഠിക്ക് ഒപ്പം മകൾ കഞ്ചാവ് ഉപയോ​ഗിക്കുന്ന വിഡിയോ ഒരാൾ ഫോണിൽ അയച്ച് തന്നപ്പോഴാണ് പൊലീസിൽ പരാതി നൽകിയതെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. തുടർന്ന് കൗൺസിലിങ്ങിലൂടെയാണ് പെൺകുട്ടി പീഡന വിവരം ഉൾപ്പടെ പുറത്തുപറയുന്നത്.

മയക്കുമരുന്ന് ലഹരിയില്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. ആത്മഹത്യ പ്രവണത കാണിച്ച പെണ്‍കുട്ടിയെ കൌണ്‍സിലിംഗിന് വിധേയയാക്കിതോടെയാണ് ക്രൂര പീഡനത്തിന്‍റെ വിവരങ്ങള്‍ പുറത്തറിഞ്ഞത്. മയക്കുമരുന്ന് ഉപയോഗത്തിന്‍റെയും മറ്റും ഫോട്ടോകളും വീഡിയോകളും പൊലീസിന് കൈമാറിയിട്ടുണ്ട്. പെണ്‍കുട്ടികളുമായി ആദ്യം സൌഹൃദം സ്ഥാപിച്ച ശേഷം പിന്നീട് പ്രണയമാണെന്ന് പറഞ്ഞ് അടുക്കും. തുടര്‍ന്നാണ് മയക്കുമരുന്ന് ഇപയോഗത്തിന് പ്രേരിപ്പിക്കുന്നത്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനാവുമെന്ന് പറഞ്ഞാണ് പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കുക. ആദ്യം സൌജന്യമായി നല്‍കുന്ന മയക്കുമരുന്നിന് പെണ്‍കുട്ടികള്‍ ലഹരിക്കടിമകളാകുന്നതോടെ പണം ആവശ്യപ്പെടും. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ സഹപാഠിയായ പതിനാറുകാനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ ആൺകുട്ടി അപ്പോൾ വയനാട് ജുവനൈൽ ലഹരിമുക്ത ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിലാണ്.പെൺകുട്ടി ലഹരിക്ക് അടിമയാണെന്നു തിരിച്ചറിഞ്ഞതോടെ ലഹരിമുക്ത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ കണ്ണൂർ അസി. സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയതോടെ പോലീസ് അതിവേഗം അന്വേഷണമാരംഭിക്കുകയായിരുന്നു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ ആൺകുട്ടി അപ്പോൾ വയനാട് ജുവനൈൽ ലഹരിമുക്ത ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിലാണ്.കണ്ണൂർ സിറ്റിയിലെ ഏറ്റവും വലിയ ഡീലർമാരിൽ ഒരാളാണ് ഈ പയ്യൻ. വളരെ ക്രൂരമായാണ് ഈ പയ്യൻ മകളെ പീഡിപ്പിച്ചത്. സ്കൂൾ വിദ്യാർത്ഥികളെ ക്യാരിയറാക്കി മാറ്റുന്ന പ്രവണത വർധിക്കുകയാണെന്നും വിദ്യാർത്ഥികൾ ജാ​ഗ്രത പുലർത്തണമെന്നും കണ്ണൂർ എസിപി ടി.കെ. രത്നകുമാർ പറഞ്ഞു.

You might also like

-