ഇലന്തൂർ നരബലി കേസിൽ പ്രത്യേക അന്വേഷണസംഘം . പോസ്റ്റുമോട്ടനടപടി ഇന്നും തുടരും

എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ സി.ജയകുമാര്‍, കടവന്ത്ര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബൈജു ജോസ്, കാലടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ്.എന്‍.എ എന്നിവര്‍ അന്വേഷണ ഉദ്യോഗസ്ഥരും എളമക്കര പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ എയിന്‍ ബാബു, കാലടി പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ ബിപിന്‍.ടി.ബി എന്നിവര്‍ അംഗങ്ങളാണ്.

0

കോട്ടയം,കൊച്ചി| ഇലന്തൂർ നരബലി കേസിൽ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി. രണ്ടു സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്.ശശിധരന്‍ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തലവന്‍. പെരുമ്പാവൂര്‍ എ.എസ്.പി അനൂജ് പാലിവാള്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരിക്കും. ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുളള മേല്‍നോട്ടത്തിലായിരിക്കും അന്വേഷണസംഘം പ്രവര്‍ത്തിക്കുകയെന്നും സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന്റെ ഉത്തരവിൽ പറയുന്നു.
എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ സി.ജയകുമാര്‍, കടവന്ത്ര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബൈജു ജോസ്, കാലടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ്.എന്‍.എ എന്നിവര്‍ അന്വേഷണ ഉദ്യോഗസ്ഥരും എളമക്കര പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ എയിന്‍ ബാബു, കാലടി പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ ബിപിന്‍.ടി.ബി എന്നിവര്‍ അംഗങ്ങളാണ്.

അതേസമയം, കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം നപടികൾ ഇന്നും തുടരും. ഇന്നലെ ആരംഭിച്ച പോസ്റ്റ്മോർട്ടം സൂക്ഷ്മ പരിശോധന ആവശ്യമുള്ളതിനാലാണ് ഇന്നും തുടരുന്നത്. ജീർണ്ണാവസ്ഥയിലും വിവിധ കഷണങ്ങളായി മുറിച്ച രീതിയിലുമായിരുന്നു ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഡിഎൻഎ പരിശോധന അടക്കം നടത്തി മൃതദേഹം ആരുടേത് എന്ന് കണ്ടെത്താനുള്ള ശ്രമവും പോലീസ് നടത്തിവരുന്നുണ്ട്. ശരീര ഭാഗങ്ങളിൽ കാര്യമായ പരിക്കുകൾ ഏറ്റിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ഡോക്ടർമാരുടെ പ്രധാന ശ്രമം

കൊല്ലപ്പെട്ട രണ്ടു സ്ത്രീകലൂടെ 61 കഷണങ്ങളായിട്ടുള്ള മൃദേഹാവശിടങ്ങലാണ് പോസ്റ്റുമോർട്ടത്തിന് വിധേയമാക്കുന്നത് ഇലന്തൂരില്‍ നരബലിക്കിരയായ പത്മയുടെയും റോസ്ലിന്റെയും മൃതദേഹഭാഗങ്ങളാണ് പോലീസ് വിവിധ പൊതികളിലായി പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ചത്. ബുധനാഴ്ച നാലു ഡോക്ടര്‍മാര്‍ ആറുമണിക്കൂറോളം പോസ്റ്റ്‌മോര്‍ട്ടം നടത്തിയെങ്കിലും പൂര്‍ത്തിയായില്ല. രണ്ടാഴ്ച പഴക്കമുള്ള അവശിഷ്ടം സ്ത്രീശരീരത്തിന്റേതാണെന്നുമാത്രം തിരിച്ചറിഞ്ഞു.

വളരെ സങ്കീര്‍ണമായ ഘട്ടങ്ങളിലൂടെ മാത്രമേ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തീകരിക്കാന്‍ കഴിയൂ. അതിനാല്‍ നടപടി രണ്ടാംദിവസവും തുടരും. കേരളത്തിലെ പോസ്റ്റ്‌മോര്‍ട്ട ചരിത്രത്തില്‍തന്നെ അത്യസാധാരണമാണ് ഇത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇത്രയേറെ സങ്കീര്‍ണമായ പോസ്റ്റ്‌മോര്‍ട്ടം ഉണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

പോസ്റ്റ്‌മോര്‍ട്ടം നടപടികളും സങ്കീര്‍ണതകളും

ഫൊറന്‍സിക് വിഭാഗത്തിലെ പുതിയ മുറിയില്‍ രണ്ടു ടേബിളുകളിലായിട്ടാണ് പരിശോധന

രണ്ടാഴ്ച പഴക്കമുള്ള സ്ത്രീയുടെ ശരീരഭാഗങ്ങളില്‍ പോലീസ് റിപ്പോര്‍ട്ട് പ്രകാരം 56 കഷണങ്ങളാണുള്ളത്. ഇത് പത്മയുടേതെന്ന് കരുതുന്നു

റോസ്ലിന്റേതെന്ന് കരുതുന്ന ശരീരഭാഗത്തിന്റെ അഞ്ചു കഷണങ്ങളാണുള്ളത്

ഓരോ കഷണവും മനുഷ്യശരീരഭാഗമാണോയെന്നാണ് ആദ്യം തിരിച്ചറിയേണ്ടത്. ഇതിന് ഏറെസമയമെടുക്കും. ആദ്യദിനം പരിശോധിച്ചത് 36 എണ്ണം.

ലഭ്യമായ കഷണങ്ങള്‍ ചേര്‍ത്തുവെച്ച് മനുഷ്യരൂപം ഉണ്ടാക്കാന്‍ ശ്രമിക്കും. മരിച്ച വ്യക്തിയുടെ ചിത്രം കിട്ടുമെങ്കില്‍ അതുമായി ഒത്തുനോക്കണം. വിവിധതലങ്ങളിലുള്ള ചിത്രം എടുക്കണം. കൊല്ലപ്പെട്ടെന്നു പറയുന്ന വ്യക്തിയുടെ ശരീരമാണോയെന്ന് ടേബിളില്‍തന്നെ തിരിച്ചറിയാന്‍ ശ്രമിക്കും.

ത്വക്ക് അടക്കമുള്ളവ ജീര്‍ണിച്ചുതുടങ്ങിയതിനാല്‍ പരിശോധനയ്ക്ക് പ്രയാസവും താമസവും നേരിടുന്നു.

ആദ്യദിനം പരിശോധിച്ച ശരീരഭാഗങ്ങള്‍ ആയുധംകൊണ്ട് പല കഷണങ്ങളാക്കിയതാണെന്ന് പ്രാഥമിക നിഗമനം. എല്ലുകള്‍ മുറിഞ്ഞുപോയി. ചിലയിടത്ത് എല്ലുകള്‍ സന്ധിവിട്ട് അകന്നുപോയി. ആയുധംകൊണ്ടോ ശക്തമായി ഇടിച്ചോ ഇങ്ങനെ വരുത്തിയതാകാം.

എല്ലാ കഷണങ്ങളില്‍നിന്നും ഡി.എന്‍.എ. പരിശോധനയ്ക്കാവശ്യമായ സാംപിളും ശേഖരിക്കുന്നുണ്ട്.

ഡി.എന്‍.എ. പരിശോധന തിരുവനന്തപുരത്താവാനാണ് സാധ്യത. സാധാരണ രണ്ടാഴ്ചയെടുക്കും ഫലം ലഭിക്കാന്‍. മരിച്ചവരുടെ അടുത്തബന്ധുവിന്റെ ഡി.എന്‍.എ.യുമായാണ് സാംപിള്‍ ഒത്തുനോക്കുക.

You might also like

-