മനുഷ്യകടത്തിനിടെ കാനഡ, യുഎസ് അതിർത്തിയിൽ ഒരു കുഞ്ഞും കൗമാരക്കാരനും ഉൾപ്പെടെ നാലു ഇന്ത്യക്കാർ കൊടുത്താണുപ്പെട്ടു മരിച്ചു

കാനഡയിൽ യുഎസ് അതിർത്തിക്കടുത്ത് ഒരു കുഞ്ഞും കൗമാരക്കാരനും ഉൾപ്പെടെ നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ദുരന്തം. സംഘത്തിലെ മറ്റ് ഏഴ് പേരെ അവശനിലയില്‍ കനേഡിയന്‍ പൊലീസ് രക്ഷിച്ചു

0

വിന്നിപെഗ്, മാനിറ്റോബ | കാനഡയിൽ യുഎസ് അതിർത്തിക്കടുത്ത് ഒരു കുഞ്ഞും കൗമാരക്കാരനും ഉൾപ്പെടെ നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ദുരന്തം. സംഘത്തിലെ മറ്റ് ഏഴ് പേരെ അവശനിലയില്‍ കനേഡിയന്‍ പൊലീസ് രക്ഷിച്ചു. ഇവരെ അമേരിക്കയിലേക്ക് കടത്താന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. മഞ്ഞില്‍ പുതഞ്ഞ നിലയില്‍ മാനിറ്റോബ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അമേരിക്കന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും 12 മീറ്റര്‍ മാത്രം അകലെയായിരുന്നു മൃതദേഹങ്ങള്‍. മരിച്ചവരുടെ വിവരങ്ങള്‍ അറിയാനുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.നാലുപേരുടെ മൃത ദേഹങ്ങൾ കണ്ടെത്തിയതിനു പിന്നാലെ ഇവരെ അമേരിക്കയിലേക്ക് കടത്താൻ ശ്രമിച്ച സ്റ്റീവ് ഷാൻഡിനെതിരെ മനുഷ്യക്കടത്ത് കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി മിനസോട്ട ഡിസ്ട്രിക്റ്റിനായുള്ള യുഎസ് അറ്റോർണി ഓഫീസ് അറിയിച്ചു.

RCMP Manitoba
@rcmpmb
Yesterday, #rcmpmb officers with the Integrated Border Enforcement Team received concerning info from their counterparts in the US. The US Customs & Border Protection officers had apprehended a group of individuals who had crossed into the US from Canada, just south of Emerson.

Image

“കാനഡയിലെ നാല് വ്യക്തികളുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്, അതോടൊപ്പം ഒരു വലിയ മനുഷ്യക്കടത്ത് ഓപ്പറേഷനെക്കുറിച്ചുള്ള അന്വേഷണവും ഷാൻഡിന്റെ ഭാഗമാണെന്ന് സംശയിക്കുന്നു,” ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷന്റെ പ്രത്യേക ഏജന്റായ ജോൺ സ്റ്റാൻലി കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറഞ്ഞു.
കാനഡ അതിര്‍ത്തിക്കുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് പൊലീസ് പറയുന്നു. ഞെട്ടിക്കുന്ന വാര്‍ത്തയെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍ പ്രതികരിച്ചു. അടിയന്തിര ഇടപെടല്‍ നടത്താന്‍ കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന് നിര്‍ദേശം നല്‍കി. ഇന്ത്യന്‍ സംഘം അപകട സ്ഥലത്തേയ്ക്ക് പോകുമെന്ന് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ അറിയിച്ചു. രണ്ട് മുതിര്‍ന്നവരും ഒരു കൗമാരക്കാരനും പിഞ്ചുകുഞ്ഞുമാണ് മരിച്ചത്. ഇവര്‍ ഒരു കുടുംബത്തിലുള്ളവരാണെന്നും പൊലീസ് അറിയിച്ചു

You might also like

-