വിവാഹപ്രായം 18 വയസില്‍ നിന്ന് 21 വയസാക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി ദൂരൂഹം

സിപിഐക്ക് സിപിഐ സില്‍വര്‍ ലൈന്‍ പദ്ധതിയോട് എതിർപ്പില്ലെന്ന് കാനം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയിൽ സംശയം ഉന്നയിക്കാൻ അവകാശമുണ്ടെന്നും കോടിയേരി ദില്ലിയിൽ വ്യക്തമാക്കി

0

ഡൽഹി | പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസില്‍ നിന്ന് 21 വയസാക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി ദൂരൂഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . വിവാഹപ്രായമിപ്പോള്‍‍ 21 ആക്കേണ്ട കാര്യമില്ല. ഇക്കാര്യത്തില്‍ സിപിഎമ്മില്‍ ആശയക്കുഴപ്പമില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ ഡൽഹിയിൽ യില്‍ പറഞ്ഞു.സിൽവർ ലൈൻ പദ്ധതി എൽഡിഎഫിന്റെ വാഗ്ദാന പദ്ധതിയാണ്. സിപിഐ കൂടി ഉൾപ്പെട്ട പ്രകടനപത്രികയിൽ ഉണ്ടായിരുന്ന കാര്യമാണിത്.

സിപിഐക്ക് സിപിഐ സില്‍വര്‍ ലൈന്‍ പദ്ധതിയോട് എതിർപ്പില്ലെന്ന് കാനം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയിൽ സംശയം ഉന്നയിക്കാൻ അവകാശമുണ്ടെന്നും കോടിയേരി ദില്ലിയിൽ വ്യക്തമാക്കി. മുസ്ലിം ലീഗിന്റേത് തീവ്ര നിലപാടെന്നും കോടിയേരി ആവർത്തിച്ചു. അധികാരം നഷ്ടപ്പെട്ട വെപ്രാളമാണ് തീവ്ര നിലപാടിലേയ്ക്ക് പോകാൻ കാരണം. കോഴിക്കോട് റാലിയിൽ പറഞ്ഞത് തെറ്റെങ്കിൽ ലീഗ് തിരുത്തണമെന്നും കോടിയേരി പറഞ്ഞു. തമിഴ്നാട്ടിൽ സി പി എമ്മിന് ലീഗുമായി സഖ്യമില്ലെന്നും അത് ഒരു മുന്നണി സംവിധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ നിലപാട് കാനം രാജേന്ദ്രൻ പറഞ്ഞതാണ് ഇത് എൽഡിഎഫിന്റെ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ റെയിൽ വിഷയത്തില്‍ തരൂര്‍ പറഞ്ഞത് കേരളത്തിന്‍റെ പൊതുവികാരമാണെന്നും കോടിയേരി പറഞ്ഞു. വികസനത്തോട് മറ്റു നേതാക്കളെപ്പോലെ തരൂരിന് നിഷേധാത്മക സമീപനമില്ല. കെ റെയിലിൽ സർക്കാരിന് തിടുക്കമില്ല. കോണ്‍ഗ്രസ് തന്നെ കൊണ്ടുവന്ന പദ്ധതി ആണിത്. എന്നാൽ എല്‍ഡിഎഫ് പദ്ധതി നടപ്പാക്കുന്നതിലാണ് കോണ്‍ഗ്രസിന് എതിർപ്പെന്നും കോടിയേരി പറഞ്ഞു.

You might also like

-