വിവാഹപ്രായം ഉയർത്താനുള്ള തീരുമാനത്തിന് പിന്നിൽ കേന്ദ്രത്തിന് ഗൂഢലക്ഷ്യമെന്ന് കെ.സി വേണുഗോപാൽ

സ്ത്രീശാക്തീകരണത്തിനുള്ള ബില്ലാണ് പാസാക്കേണ്ടതെന്നും വേണുഗോപാൽ പറഞ്ഞു.

0

ഡെൽഹി | വിവാഹപ്രായം ഉയർത്താനുള്ള തീരുമാനത്തിന് പിന്നിൽ കേന്ദ്രത്തിന് ഗൂഢലക്ഷ്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇക്കാര്യത്തിൽ പാർട്ടി ആലോചിച്ച് നിലപാട് വ്യക്തമാക്കും. സ്ത്രീശാക്തീകരണമാണ് ബില്ലിലൂടെ ഉദ്ദേശിക്കുന്നതെന്ന് കരുതുന്നില്ല. അങ്ങനെയെങ്കിൽ സ്ത്രീശാക്തീകരണത്തിനുള്ള ബില്ലാണ് പാസാക്കേണ്ടതെന്നും വേണുഗോപാൽ പറഞ്ഞു.

കെ റെയിൽ വിഷയത്തിൽ പഠിച്ച ശേഷം നിലപാട് വ്യക്തമാക്കുമെന്ന തരൂരിന്റെ പ്രസ്താവനയിൽ തെറ്റൊന്നും കാണുന്നില്ല. പാർട്ടി ഒരു തീരുമാനമെടുത്താൽ അതിനോടൊപ്പം തരൂരും നിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

You might also like

-