എയ്ഡഡ് അധ്യാപകർ അഞ്ചുവര്ഷത്തില്കൂടുതൽ അവധിയെടുത്തൽ സർവ്വീസ് അവസാനിപ്പിച്ചതായി കാണാക്കക്കാം കോടതി

കേരള വിദ്യാഭ്യാസ ചട്ടം അധ്യാപകർക്ക് ഒരു പോലെ ബാധകമാണെങ്കിലും ദീർഘാവധിയുടെ കാര്യത്തിൽ റൂൾ 56(4) പ്രകാരം എയ്ഡഡ് അധ്യാപകർക്ക് അഞ്ച് വർഷത്തിലധികം അവധി അനുവദനീയമല്ലെന്നാണ് ഡിവിഷൻബെഞ്ചിന്‍റെ കണ്ടെത്തല്‍.

0

കൊച്ചി | സംസ്ഥാനത്തെ എയ്ഡഡ് അധ്യാപകർ അഞ്ചുവർഷത്തിലധികം അവധിഎടുത്താൽ സർവീസ് അവസാനിച്ചതായി കണക്കാക്കാമെന്ന് ഹൈക്കോടതി. അവധിയുടെ കാലാവധി സർക്കാർ അധ്യാപകർക്ക് ബാധകമല്ലെന്നും കോടതി വിലയിരുത്തി. കേരള വിദ്യാഭ്യാസ ചട്ടം അധ്യാപകർക്ക് ഒരു പോലെ ബാധകമാണെങ്കിലും ദീർഘാവധിയുടെ കാര്യത്തിൽ റൂൾ 56(4) പ്രകാരം എയ്ഡഡ് അധ്യാപകർക്ക് അഞ്ച് വർഷത്തിലധികം അവധി അനുവദനീയമല്ലെന്നാണ് ഡിവിഷൻബെഞ്ചിന്‍റെ കണ്ടെത്തല്‍.

മലപ്പുറം ചെങ്ങോട്ടൂർ എ.എം.എൽ.എസ് അധ്യാപകനായിരിക്കെ 2005 സെപ്തംബറിൽ ഉപാധികളോടെ അഞ്ച് വർഷത്തെ അവധി വാങ്ങി യു.കെയിലേക്ക് പോയ എറണാകുളം സ്വദേശി ഷാജി പി. ജോസഫ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഷാജിയുടെ അഞ്ച് വർഷത്തെ അവധി പൂർത്തിയായതിനെ തുടർന്ന് അഞ്ച് വർഷം കൂടി നീട്ടി അനുവദിച്ചിരുന്നു. പിന്നീട് അഞ്ച് വർഷം കൂടി ദീർഘാവധി ആവശ്യപ്പെട്ടെങ്കിലും മാനേജർ അപേക്ഷ തള്ളി. ഇതിനെതിനെതിരെയാണ് കോടതിയെ സമീപിച്ചത്. ഹരജിക്കാരൻ അഞ്ച് വർഷത്തെ തുടർച്ചയായ അവധി പൂർത്തിയാക്കുകയും ജോലിയിൽ തിരികെ പ്രവേശിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ അവധി നീട്ടണമെന്ന അപേക്ഷയിൽ മറ്റ് നടപടിക്രമങ്ങൾ പാലിക്കേണ്ട ബാധ്യതയില്ലെന്നാണ് കോടതി നിരീക്ഷണം.

You might also like

-