ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ക്യാപ്റ്റൻ വരുൺ സിംഗിന്റെ ഭൗതികദേഹം വെള്ളിയാഴ്ച സംസ്‌കരിക്കും

മദ്ധ്യപ്രദേശിലെ ഭോപ്പാലിലാകും ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുക. ബംഗളൂരുവിലെ കമാൻഡ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം വ്യാഴാഴ്ച ഭോപ്പാലിൽ എത്തിക്കും.രാവിലെ പ്രത്യേക വിമാനത്തിലാകും ഭൗതികദേഹം ഭോപ്പാലിലേക്ക് കൊണ്ടുപോകുക.

0

ബംഗളൂരു : ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കേ അന്തരിച്ച ക്യാപ്റ്റൻ വരുൺ സിംഗിന്റെ ഭൗതികദേഹം വെള്ളിയാഴ്ച സംസ്‌കരിക്കും. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാകും ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുക. ബംഗളൂരുവിലെ കമാൻഡ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം വ്യാഴാഴ്ച ഭോപ്പാലിൽ എത്തിക്കും.രാവിലെ പ്രത്യേക വിമാനത്തിലാകും ഭൗതികദേഹം ഭോപ്പാലിലേക്ക് കൊണ്ടുപോകുക. വരുണിന്റെ മാതാപിതാക്കൾ ഭോപ്പാലിലാണ് താമസം. ഇതേ തുടർന്നാണ് സംസ്‌കാര ചടങ്ങുകൾ ഭോപ്പാലിൽവെച്ച് നടത്തുന്നത്. ഉത്തർപ്രദേശ് ആണ് വരുൺ സിംഗിന്റെ ജന്മദേശം.

കഴിഞ്ഞ ഒരാഴ്ചയായി വരുൺ സിംഗ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ബംഗളൂരുവിലെ കമാൻഡ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ആദ്യം വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ ആയിരുന്നുവെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി അദ്ദേഹത്തെ ബംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.

ഈ ദിവസങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയയായിരുന്നു. ഇതിനിടെ മരുന്നുകളോട് അദ്ദേഹത്തിന്റെ ശരീരം പ്രതികരിച്ചത് ഏറെ പ്രതീക്ഷ നൽകിയിരുന്നു. ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടാതയിനെ തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ചർമ്മ ശസ്ത്രക്രിയ ഉൾപ്പെടെ നടത്തിയിരുന്നു. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി അദ്ദേഹം രാവിലെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

You might also like