യെദിയൂരപ്പയുടെ പിഗ്മിയായി ബസവരാജ ബൊമ്മൈ കര്‍ണാടക മുഖ്യമന്ത്രി

പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് യെദിയൂരപ്പക്ക് രാജിവെക്കേണ്ടിവന്നത്.

0

ബെംഗളൂരു :യെദിയൂരപ്പയുടെ പിഗ്മിയായി അദ്ദേഹത്തിന്റെ വിശ്വസ്തൻ ബസവരാജ ബൊമ്മൈ കര്‍ണാടക മുഖ്യമന്ത്രിയാവും. ബി.എസ് യെദിയൂരപ്പ രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രി അധികാരമേല്‍ക്കുന്നത്. കേന്ദ്ര നിരീക്ഷകരായ ധര്‍മ്മേന്ദ്ര പ്രധാന്‍, കിഷന്‍ റെഡ്ഢി എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് യെദിയൂരപ്പക്ക് രാജിവെക്കേണ്ടിവന്നത്.

പകരം വരുന്നയാള്‍ പൊതുസമ്മതനാവണമെന്ന നിലപാടാണ് ദേശീയ നേതൃത്വത്തിനുണ്ടായിരുന്നത്. അതേസമയം ലിംഗായത്ത് സമുദായവുമായി അടുത്ത ബന്ധമുള്ള ആളാവണമെന്ന് നേരത്തെ തീരുമാനമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ബൊമ്മൈക്ക് നറുക്ക് വീണത്. 17 ശതമാനം വോട്ട് വിഹിതമുള്ള ലിംഗായത്ത് സമുദായത്തെ കൂടെനിര്‍ത്താനാണ് ബി.ജെ.പി ബൊമ്മൈക്ക് മുഖ്യമന്ത്രിപദം നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നത്. മന്ത്രിസഭയില്‍ പുതുമുഖങ്ങളെ കൊണ്ടുവരാനും നീക്കമുണ്ട്. അങ്ങനെയാണെങ്കില്‍ പല മുതിര്‍ന്ന മന്ത്രിമാര്‍ക്കും സ്ഥാനം നഷ്ടപ്പെടും

You might also like

-