.പൊലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സ് റദ്ദാക്കി പുതിയ ഓർഡ‍ിനൻസ്

വ്യാജ വാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നത് തടയാനാണ് ഈ നിയമ ഭേദഗതി കൊണ്ടുവന്നത്. വിവിധ വിഭാഗങ്ങളില്‍ നിന്ന് ഈ നിയമ ഭേദഗതിയെ കുറിച്ച് ആശങ്ക ഉയര്‍ന്നു

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ കേരള പൊലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സ് റദ്ദാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഓർഡ‍ിനൻസ് റദ്ദാക്കണമെന്ന ആവശ്യവുമായി ഗവര്‍ണറെ സമീപിക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഇതു സംബന്ധിച്ച് മന്ത്രിസഭയുടെ ശിപാർശ ഇന്നോ നാളെയോ ഗവർണർക്ക് കൈമാറും.പൊലീസ് ആക്ടില്‍ 118 എ വകുപ്പ് കൂട്ടിച്ചേര്‍ത്ത് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . വ്യാജ വാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നത് തടയാനാണ് ഈ നിയമ ഭേദഗതി കൊണ്ടുവന്നത്.
വിവിധ വിഭാഗങ്ങളില്‍ നിന്ന് ഈ നിയമ ഭേദഗതിയെ കുറിച്ച് ആശങ്ക ഉയര്‍ന്നു. ഭേദഗതി പൊലീസിന് അമിതാധികാരം നല്‍കുമെന്നും ദുരപയോഗം ചെയ്യുമെന്ന അഭിപ്രായവും സര്‍ക്കാര്‍ മുഖവിലയ്ക്ക് എടുത്തു. സംശയങ്ങളും ആശങ്കകളും ബാക്കിനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു

നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഇന്ന് ഹൈക്കോടതിയിലും സർക്കാർ അഭിഭാഷകൻ ഉറപ്പ് നൽകിയിരുന്നു. നിയമ ഭേദഗതി ചോദ്യം ചെയ്ത് കെ. സുരേന്ദ്രനും ഷിബു ബേബിജോണും സമർപ്പിച്ച ഹർജികൾ പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് ഓർഡിനൻസ് റദ്ദാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.നിലവിലെ ഭേദഗതി അതേ രൂപത്തില്‍ നടപ്പിലാക്കില്ലെന്നും നിയമപരമായ മാര്‍ഗത്തിലൂടെ പുന പരിശോധന നടത്തുമെന്നുമാണ് സീനിയര്‍ സർക്കാർ പ്ലീഡര്‍ ഹൈക്കോടതിയെ അറിയിച്ചത്.

You might also like

-