ഇന്ത്യ 43 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചു

ഐടി ആക്ടിലെ 69എ വകുപ്പ് പ്രകാരമാണ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

0

ഡല്‍ഹി: അതിർത്തി സംഘർഷം പുകയുന്നതിനിടെ ചൈനയ്‌ക്കെതിരെ കൂടുതല്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 43 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചതായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ഐടി ആക്ടിലെ 69എ വകുപ്പ് പ്രകാരമാണ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
ഇന്ത്യയുടെ അഖണ്ഡതയ്ക്കും സ്വതന്ത്ര പരമാധികാരത്തിനും സാമൂഹിക-പ്രതിരോധ സുരക്ഷയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 43 ചൈനീസ് ആപ്പുകള്‍ക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

നേരത്തെ, ജൂണ്‍ 29ന് 59 ആപ്പുകള്‍ക്കും സെപ്റ്റംബര്‍ 2ന് 118 ആപ്പുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ചൈനീസ് ആപ്പുകളുടെ എണ്ണം 220 ആയി. ഗാല്‍വനിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യ ചൈനയ്‌ക്കെതിരായ ഡിജിറ്റല്‍ സ്‌ട്രൈക്ക് തുടരുകയാണ്. ആപ്പുകളുടെ നിരോധനം വഴി ചൈനയ്ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്.

നിരോധിച്ച ആപ്പ് കളുടെ പട്ടിക

 

You might also like

-