മൂന്ന് അൽഖ്വയ്ദ തീവ്വ്രവാദികളെ ഡൽഹി എൻ ഐ എ കോടതിയിൽ ഹാജരാക്കും തുടരന്വേഷണം ഡൽഹിയിൽ

പിടിയിലായവർ കേരളത്തിൽ ആയുധ പരിശീലനം നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായി എൻഐഎ പറഞ്ഞു . പാതാളത്ത് നിന്ന് പിടികൂടിയ മുർഷിദ് ഹസന്റെ ലാപ്ടോപ്പിലെ രേഖകൾ നിർണായകമാണ്

0

കൊച്ചി: അൽഖ്വയ്ദ തീവ്വ്രവാദ ബന്ധത്തിൽ പിടിയിലായ മൂന്ന് പശ്ചിമബംഗാൾ സ്വദേശികളെ ദേശീയ അന്വേഷണ ഏജൻസി ഇന്ന് ഡൽഹി എൻ ഐ എ കോടതിയിൽ ഹാജരാക്കും . പെരുമ്പാവൂര്‍, കളമശ്ശേരി മേഖലകളിൽ നിന്ന് ഇന്നലെ പിടികൂടിയ മുർഷിദാബാദ് സ്വദേശി മുർഷിദ് ഹസ്സൻ, പെരുമ്പാവൂരിൽ താമസിച്ചിരുന്ന യാക്കൂബ് ബിശ്വാസ് , മുസറഫ് ഹുസൈൻ എന്നിവരെയാണ ഡൽഹി എൻ ഐ എ കോടതിയിൽ ഹാജരാക്കുക. ഇന്നലെ വൈകുന്നേരത്തോടെ പ്രതികളെ കൊണ്ടുപോകാനുള്ള അനുമതി എൻ ഐ എ യ്ക്ക് ലഭിച്ചിരുന്നു. ഭീകര വാദവുമായി ബീന്ധപെട്ട ഡൽഹിയിൽ കേസ്‌ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിൽ തുടർ അന്വേഷണം ഡൽഹിയിലാകും നടക്കുക. .

അതേസമയം പിടിയിലായവർ കേരളത്തിൽ ആയുധ പരിശീലനം നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായി എൻഐഎ പറഞ്ഞു . പാതാളത്ത് നിന്ന് പിടികൂടിയ മുർഷിദ് ഹസന്റെ ലാപ്ടോപ്പിലെ രേഖകൾ നിർണായകമാണ്. മൂവർക്കും മലയാളികൾക്കിടയിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. പ്രതികളെ ഇന്ന് ഡൽഹിയിൽ എത്തിക്കും. മുർഷിദ് ഹസനും, യാകുബ് ബിശ്വസും, മുസാറാഫ് ഹോസൈനും കൊച്ചിയിൽ പലയിടങ്ങളിലായി ആയിരുന്നു താമസം എങ്കിലും. പലതവണ ഒരുമിച്ചതയാണ് വിവരം. ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ച് തന്ത്രപ്രധാന മേഖലകളിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി. സ്ഫോടക വസ്തുക്കൾ നിർമിക്കാൻ ഇവർക്ക് അറിയാമായിരുന്നു. കേരളത്തിൽ എവിടെയെങ്കിലും ആയുധ പരിശീലനം നടത്തിയോ എന്നതാണ് അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നത്. കനകമല കേസിൽ പിടിയിലായവരെ പോലെ രഹസ്യകേന്ദ്രങ്ങളിൽ യോഗം ചേർന്നതും പരിശോധിക്കുന്നുണ്ട്.മൂന്നുപേരും താമസിച്ചിരുന്നത് കൃത്യമായ ഐഡി വിവരങ്ങൾ കൈമാറിയാണന്നു കെട്ടിട ഉടമകൾ പറയുന്നു. അതും വിശദമായി പരിശോധിക്കുന്നുണ്ട്. ഇന്നലെ വൈകിട്ടോടെയായിരുന്നു പ്രതികളുടെ കോവിഡ് ടെസ്റ്റ്‌. അതേസമയം ഇന്നലെ കൊച്ചിയിൽ പിടിയിളായ മൂന്ന് പേർക്ക് പുറമെ മറ്റു രണ്ട് പേരെ കേന്ദ്രീകരിച്ചുകൂടി അന്വേഷണം എൻഐഎ കൊച്ചി യുണിറ്റ് അന്വേഷണം തുടരുന്നുണ്ട്

You might also like

-