സംസ്ഥാനത്ത് അതിതീവ്ര മഴ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് . ചെറുകിട അണക്കെട്ടുകൾ തുറന്നു 

ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്

0

കൊച്ചി ;ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദം രൂപപ്പെടുന്നതോടെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് ജാഗ്രതാ നിര്‍ദേശം.വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദം രൂപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം. ന്യൂനമര്‍ദത്തിന്‍റെ സ്വാധീനം മൂലം സംസ്ഥാനത്ത് അതിതീവ്രമഴയുണ്ടാകും. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്നലെ വടകരയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. അതിതീവ്രമഴ അപകടമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കി. അതിതീവ്ര മഴ പ്രഖ്യാപിച്ച ജില്ലകളിലെ ദുരന്ത സാധ്യതാ മേഖലകളിൽ ഉള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാന്‍ നടപടി തുടങ്ങിയിട്ടുണ്ട് .ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിർദേശമുണ്ട്.

അതേസമയം, മഴ ശക്തമായാല്‍ സംസ്ഥാനത്തെ ഡാമുകള്‍ തുറക്കേണ്ടിവരും. ഇടുക്കി അണക്കെട്ടില്‍ 80 ശതമാനം വെള്ളമുണ്ട്. 13 അടി കൂടി ഉയർന്നാൽ ചെറുതോണി അണക്കെട്ട് തുറക്കേണ്ടിവരും. നിലവിൽ മലങ്കര അണക്കെട്ടിന്റെ 5ഷട്ടറുകൾ 10സെന്‍റ്മീറ്റര്‍ വീതം ഉയർത്തിയിട്ടുണ്ട്. കുണ്ടള അണക്കെട്ട് തുറന്നു മാട്ടുപ്പെട്ടി ജലാശയത്തിലേക്കു വെള്ളം ഒഴുക്കുന്നുണ്ട്.കല്ലാർകുട്ടി ,പാംബ്ലാ അണക്കെട്ട് ഇന്നലെ  തുറന്നു.

പാലക്കാട് ജില്ലയിലെ മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകളുടെ ഷട്ടർ ഉയർത്താൻ സാധ്യതയുണ്ട്. കൽപ്പാത്തി,ഗായത്രി പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. നിലവിൽ കാഞ്ഞിരപ്പുഴ , മംഗലം ഡാമുകളുടെ ഷട്ടർ ഉയർത്തിയിട്ടുണ്ട്. അട്ടപ്പാടിയിലെ ഭവാനിപ്പുഴയിലും ജലനിരപ്പുയർന്നിട്ടുണ്ട്.നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ജില്ലകൾ ഒഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും നിലവിലുണ്ട്. കടൽക്ഷോഭം ഉള്ളതിനാൽ സംസ്ഥാനത്ത് മത്സ്യ ബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടു. മലയോര മേഖലയിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. റെഡ് അലർട്ടുള്ള ജില്ലകളിൽ സേനാ വിഭാഗങ്ങളോട് തയ്യാറായി നിൽക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്

You might also like

-