24 മണിക്കൂറിനിടെ 92,605 പേര്‍ക്ക് കോവിഡ്,രോഗം ബാധിച്ചവരുടെ എണ്ണം 54 ലക്ഷം കടന്നു പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 54 ലക്ഷം കടന്നു. ഇതുവരെ 54,00,620 പേര്‍ക്കാണ് രോഗം ബാധിച്ചത്

0

ഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 92,605 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 1,133 പേരാണ് മരിച്ചത്.രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 54 ലക്ഷം കടന്നു. ഇതുവരെ 54,00,620 പേര്‍ക്കാണ് രോഗം ബാധിച്ചത്.അതേസമയം, രോഗമുക്തരാകുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് ഉണ്ടാകുന്നത്. 43,03,044 പേരാണ് കൊറോണയില്‍ നിന്നും രോഗമുക്തി നേടിയത്. 10,10,824 പേരാണ് ചികിത്സയിലുള്ളത്. 86,752 പേരാണ് രോഗം ബാധിച്ചു മരിച്ചത്.
രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി ഉള്‍പ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളുടെ യോഗമാണ് പ്രധാനമന്ത്രി വിളിച്ചു ചേര്‍ക്കുന്നത്.

അതേസമയം കൊറോണ പ്രതിസന്ധിയില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക സാമ്പത്തിക പാക്കേജ് സംബന്ധിച്ച തീരുമാനമാണ് പ്രധാനമായും യോഗം വിലയിരുത്തുന്നത്. പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ രീതിയിലാണ് ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നത്.ഈ സാഹചര്യത്തിലാണ് പ്രധാനന്ത്രി യോഗം വിളിക്കാന്‍ തീരുമാനിച്ചത്.
രോഗബാധിതരാകുന്നതില്‍ നിരവധി പേര്‍ക്ക് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. ഇതിനൊപ്പം അടുത്തഘട്ട അണ്‍ലോക്ക് ഘട്ടത്തെ കുറിച്ചുള്ള തീരുമാനങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

You might also like

-