പോപ്പുലർ നിക്ഷേപ തട്ടിപ്പ് കേസിൽ പ്രധാന പ്രതി റിയ ആൻ തോമസ് അറസ്റ്റിൽ

കുഞ്ഞിന്‍റെ ശാരീക പ്രശ്നങ്ങൾ കണക്കിലെടുത്താണ് റിയയുടെ അറസ്റ്റ് നേരത്തെ പൊലീസ് വൈകിപ്പിച്ചത്.

0

മലപ്പുറം :പോപ്പുലർ നിക്ഷേപ തട്ടിപ്പ് കേസിൽ അഞ്ചാംപ്രതി റിയ ആൻ തോമസ് അറസ്റ്റിൽ. മലപ്പുറം നിലമ്പൂരിൽ ഒളിവിൽ കഴിയവേ ആണ് റിയയെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ റോയി തോമസ് ഡാനിയേലിന്‍റെ രണ്ടാമത്തെ മകളും സാമ്പത്തിക തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകയുമായിരുന്നു റിയ. കേസിലെ അഞ്ചാം പ്രതിയായ ഇവരെ നേരത്തെ തന്നെ പൊലീസിന് നിരീക്ഷണത്തിലായിരുന്നു. കുഞ്ഞിന്‍റെ ശാരീക പ്രശ്നങ്ങൾ കണക്കിലെടുത്താണ് റിയയുടെ അറസ്റ്റ് നേരത്തെ പൊലീസ് വൈകിപ്പിച്ചത്.

റിയ മുൻകൂർ ജ്യാമത്തിന് ശ്രമിച്ചതോടെയാണ് അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്തത്  ഇന്നലെ രാത്രി മലപ്പുറം നിലമ്പൂരിലെ ബന്ധുവിന്‍റെ വീട്ടിലെത്തിയാണ് കോന്നി സി.ഐ രാജേഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ അറസ്റ്റ് ചെയുന്നത്. അറസ്റ്റിന് ശേഷം ആരോഗ്യ പ്രശ്നങ്ങളുള്ള കുഞ്ഞിനെയും റിയയെയും മറ്റ് രണ്ടു ബന്ധുക്കളെയും കൂട്ടി രാത്രി തന്നെ അന്വേഷണ സംഘം പത്തനംതിട്ടക്ക് തിരിച്ചു.

ഇന്ന് പുലർച്ചയോടെ ജില്ലയിൽ എത്തിയ സംഘം ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. അതേ സമയം കേസിൽ നേരത്തെ പിടികൂടിയ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, റിനു, റീബ എന്നിവർ റിമാൻഡിലാണ്. ഇവരെ കസ്റ്റഡിയിൽ ലഭിച്ച ശേഷം റിയക്കൊപ്പം ഒരുമിച്ചിരുത്തി വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

You might also like

-