നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം , കസ്റ്റംസ് കേസെടുത്തു; ജലീലിനെ ചോദ്യം ചെയ്യും

.നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്നത് കോൺസുലേറ്റത് ആവശ്യത്തിനുള്ള വസ്തുക്കളാണ്. ഇത് വിതരണം ചെയ്യണമെങ്കിൽ രാജ്യത്തിന്റെ അനുമതി വേണം

0

കൊച്ചി :നയതന്ത്ര ബാഗിലൂടെ മതഗ്രന്ഥം കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് പ്രത്യേകം കേസ് എടുത്തു. നയതന്ത്ര ബാഗിലൂടെ കൊണ്ടുവന്ന വസ്തുക്കൾ പുറത്ത് വിതരണം ചെയ്തുവെന്നതിലാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. എൻഐഎയ്ക്ക് നൽകിയ വിശദീകരണം പരിശോധിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യൽ നടക്കുക.നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്നത് കോൺസുലേറ്റത് ആവശ്യത്തിനുള്ള വസ്തുക്കളാണ്. ഇത് വിതരണം ചെയ്യണമെങ്കിൽ രാജ്യത്തിന്റെ അനുമതി വേണം. യുഎഇ കോൺസുലേറ്റിനെ എതിർകക്ഷിയാക്കിയാണ് കസ്റ്റംസ് അന്വേഷണം

അതേസമയം, തിരുവനന്തപുരം സ്വർണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകളെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. അതേസമയം, എൻഐഎ കസ്റ്റഡിയിലുള്ള സന്ദീപ് നായരടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.

പ്രതികളിൽ നിന്നും സ്വർണക്കടത്ത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ എൻഐഎക്ക് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകളെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ ഡയറക്ടറുടെ നേതൃത്വത്തിൽ ഇന്ന് അന്വേഷണ പുരോഗതി വിലയിരുത്തും. ഇന്നലെ എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ ഡയറക്ടർ കസ്റ്റംസ് കമ്മീഷണറുമായി കൂടിയാലോചന നടത്തിയിരുന്നു.

You might also like

-