സ്വർണക്കടത്തുകേസ്; എൻഐഎ നക്ഷത്ര ഹോട്ടലിൽ തെളിവെടുപ്പ് നടത്തുന്നു

മൂവാറ്റുപുഴ സ്വദേശി ജലാൽ സംഘത്തിനൊപ്പമുണ്ട്. സ്വർണക്കടത്തിൽ കണ്ണികളുമായി ബന്ധമുള്ളതും കൈമാറ്റം നടത്തുന്നതും ജലാലാണ്. പ്രതികളെല്ലാം കൈമാറ്റത്തിലും ഗൂഢാലോചനയിലും പങ്കാളികളായിരുന്നു എന്നതിനെ സാധൂകരിക്കുന്നതാണ് ഇപ്പോള്‍ നടക്കുന്ന തെളിവെടുപ്പ്.

0

തിരുവനന്തപുരം :സ്വര്‍ണക്കടത്തുകേസില്‍ തിരുവനന്തപുരത്തെ നക്ഷത്ര ഹോട്ടലില്‍ എൻഐഎ തെളിവെടുപ്പ്നടത്തി . അറസ്റ്റിലായ രണ്ടു പ്രതികളും എന്‍ഐഎ സംഘത്തിനൊപ്പമുണ്ട്. മൂവാറ്റുപുഴ സ്വദേശി ജലാൽ സംഘത്തിനൊപ്പമുണ്ട്. സ്വർണക്കടത്തിൽ കണ്ണികളുമായി ബന്ധമുള്ളതും കൈമാറ്റം നടത്തുന്നതും ജലാലാണ്. പ്രതികളെല്ലാം കൈമാറ്റത്തിലും ഗൂഢാലോചനയിലും പങ്കാളികളായിരുന്നു

അതിനിടെ കേസിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യം അനുവദിക്കുന്നതിൽ എൻഐഎ കോടതിയെ എതിർപ്പ് അറിയിച്ചു. സ്വർണക്കടത്തിന്റെ മുഖ്യകേന്ദ്രം സ്വപ്നയാണെന്നും പ്രതികൾ സാമ്പത്തിക വ്യവസ്ഥയെ അട്ടിമറിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്നും ജാമ്യം നൽകരുതെന്നും എൻഐഎ കോടതിയെ അറിയിച്ചു. സ്വർണമടങ്ങിയ ബാഗേജ് വിട്ടുനൽകാൻ സ്വപ്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ച് ആവശ്യപ്പെട്ടിരുന്നുവെന്നും നടക്കാതെ വന്നപ്പോൾ ശിവശങ്കറിനെ സമീപിച്ചുവെന്നും എൻഐഎ വ്യക്തമാക്കി. സ്വപ്ന ഫ്ലാറ്റിലെത്തി ആവശ്യപ്പെട്ടിട്ടും ശിവശങ്കർ ഇക്കാര്യത്തിൽ ഇടപെട്ടില്ലെന്നും എൻഐഎ കോടതിയെ അറിയിച്ചിട്ടുണ്ട്.

You might also like

-