സ്വര്‍ണക്കടത്ത് കേസ്:ശിവശങ്കറുമായി സ്വപ്നക്ക് അടുത്ത ബന്ധം മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനം, : എൻ.ഐ.എ

കോൺസുലേറ്റിൽ നിന്ന് രാജിവെച്ച ശേഷവും 1000 ഡോളർ പ്രതിഫലം കോൺസുലേറ്റ് നൽകിയിരുന്നതായും സ്വപ്ന ഇല്ലാതെ കോൺസുൽ ജനറലിന്റെ ജോലികൾ ഒന്നും നടന്നിരുന്നില്ലായെന്നും എൻ.ഐ.എ കോടതിയെ ധരിപ്പിച്ചു

0

തിരുവനന്തപുരം കോടതിയെ അറിയിച്ചു. സ്വ​പ്ന​യു​ടെ ജാ​മ്യ ഹ​ർ​ജി​യെ എ​തി​ർ​ത്തു​കൊ​ണ്ട് എ​ൻ​ഐ​എ അ​സി​സ്റ്റ​ന്‍റ് സോ​ളി​സി​സ്റ്റ​ർ ജ​ന​റ​ലാ​ണ് ഇ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ച്ച​ത്. സ്വ​പ്ന​യ്ക്ക് മു​ഖ്യ​മ​ന്ത്രി​യു​മാ​യി അ​നൗ​പ​ചാ​രി​ക​മാ​യ ബ​ന്ധ​മു​ണ്ടെ​ന്നും എ​ൻ​ഐ​എ കോ​ട​തി​യെ അ​റി​യി​ച്ചു. കോൺസുലേറ്റിൽ നിന്ന് രാജിവെച്ച ശേഷവും 1000 ഡോളർ പ്രതിഫലം കോൺസുലേറ്റ് നൽകിയിരുന്നതായും സ്വപ്ന ഇല്ലാതെ കോൺസുൽ ജനറലിന്റെ ജോലികൾ ഒന്നും നടന്നിരുന്നില്ലായെന്നും എൻ.ഐ.എ കോടതിയെ ധരിപ്പിച്ചു .സ്വ​ർ​ണ​ക്ക​ട​ത്ത് ഗൂ​ഢാ​ലോ​ച​ന​യി​ൽ സ്വ​പ്ന​യു​ടെ പ​ങ്ക് വ​ലു​താ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ശി​വ​ശ​ങ്ക​റു​മാ​യി സ്വ​പ്ന​യ്ക്ക് അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. സ്വ​പ്ന​യു​ടെ മെ​ന്‍റ​റാ​യും ശി​വ​ശ​ങ്ക​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ന്നും എ​ൻ​ഐ​എ വ്യ​ക്ത​മാ​ക്കി,സ്പേ​സ് പാ​ർ​ക്കി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത​ത് ശി​വ​ശ​ങ്ക​റാ​യി​രു​ന്നു. സ്പേ​സ് പാ​ർ​ക്ക് പ്രോ​ജ​ക്ടി​ൽ സ്വ​പ്ന​യ്ക്ക് വ​ൻ സ്വാ​ധീ​നം ഉ​ണ്ടാ​യി​രു​ന്നു.വി​ദേ​ശ​ത്തും സ്വ​പ്ന​യ്ക്ക് വ​ലി​യ സ്വാ​ധീ​ന​മു​ണ്ടെ​ന്നും എ​ൻ​ഐ​എ അ​റി​യി​ച്ചു. കോ​ണ്‍​സു​ലേ​റ്റി​ൽ​നി​ന്ന് രാ​ജി​വ​ച്ച​ശേ​ഷ​വും 1000 ഡോ​ള​ർ ശ​ന്പ​ളം ല​ഭി​ച്ചി​രു​ന്നു. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ ഇ​ട​പെ​ട്ട​വ​ർ​ക്ക് ഓ​രോ ഇ​ട​പാ​ടി​ലും 50,000 രൂ​പ വീ​തം ന​ൽ​കി​യി​രു​ന്നുവെന്നും എ​ൻ​ഐ​എ കോ​ട​തി​യെ അ​റി​യി​ച്ചു.

അതെ സമയം കേസില്‍ സ്വപ്ന സുരേഷ് നൽകിയ ജാമ്യ ഹർജിയിൽ അന്തിമ വാദം തുടങ്ങി. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നിലവില്‍ 14 പേരെ എന്‍.ഐ.എ പിടികൂടിയെന്നാണ് നേരത്തെ കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയെ അറിയിച്ചത്. രാജ്യത്തിനകത്തും പുറത്തുമായി വലിയ നെറ്റ്‌വര്‍ക്കാണ്‌ സ്വര്‍ണക്കടത്തിന് പിന്നിലെന്നും എന്‍.ഐ.എ പറഞ്ഞു. ഇനിയും കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന സൂചനയാണ് എന്‍.ഐ.എ നല്‍കുന്നത്. കേസിലെ രണ്ടാം പ്രതിയായ സ്വപ്നയ്ക്ക് നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം എത്തുന്നത് കൃത്യമായി അറിയാമായിരുന്നുവെന്നതിന് തെളിവ് ലഭിച്ചതായും എന്‍.ഐ.എ വ്യക്തമാക്കുന്നു.

You might also like

-