കപ്പേള-മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ആദ്യചിത്രം ജൂൺ 22നു നെറ്റ്ഫ്ലിക്സിൽ 

വരനെ ആവശ്യമുണ്ട്, ഫോറൻസിക് എന്നീ ചിത്രങ്ങൾക്ക് ശേഷം നെറ്റ്ഫ്ലിക്സിൽ എത്തുന്ന മലയാള ചിത്രമാണ് കപ്പേള. ഹെലന് ശേഷം അന്ന ബെൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയായിരുന്നു.

0

കാലിഫോർണിയ :അന്ന ബെൻ, റോഷൻ മാത്യു, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷത്തിലെത്തിയ മലയാള ചിത്രം കപ്പേള നെറ്റ്ഫ്ലിക്സിൽ എത്തുന്നു. മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകൾ അടക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് റിലീസ് ആയത്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചുവരുന്നതിനിടെയാണ് കോവിഡ് 19 നെ തുടർന്ന് തിയേറ്ററുകൾ അടക്കുന്നത്.

ജൂൺ 22 ചിത്രം നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങും. വരനെ ആവശ്യമുണ്ട്, ഫോറൻസിക് എന്നീ ചിത്രങ്ങൾക്ക് ശേഷം നെറ്റ്ഫ്ലിക്സിൽ എത്തുന്ന മലയാള ചിത്രമാണ് കപ്പേള. ഹെലന് ശേഷം അന്ന ബെൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയായിരുന്നു.

കോവിഡ് 19 നെ തുടർന്ന് തിയേറ്ററുകൾ അടച്ചിടാൻ മാർച്ച് 10 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചത്. മാർച്ച് 6 നാണ് കപ്പേള തിയേറ്ററുകളിൽ എത്തുന്നത്. ആദ്യഘട്ടത്തിൽ മാർച്ച് 16 വരെ തിയേറ്ററുകൾ അടച്ചിടാനായിരുന്നു നിർദേശം. എന്നാൽ ലോക്ക്ഡൗണും കോവിഡ് കേസുകളുടെ വർധനവും മൂലം ഇതുവരെ തിയേറ്ററുകൾ തുറക്കാനായിട്ടില്ല.
തിയേറ്ററുകൾ അടച്ചിട്ടതോടെ നിരവധി ചിത്രങ്ങളുടെ റിലീസും മുടങ്ങി. മോഹൻലാൻ പ്രധാന വേഷത്തിലെത്തുന്ന കുഞ്ഞാലി മരയ്ക്കാർ, ടൊവിനോ ചിത്രം കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്, തുടങ്ങിയവയുടെ റിലീസും മാറ്റിവെച്ചിരിക്കുകയാണ്.

You might also like

-