ബോളിവുഡ്​ താരം ഋഷി കപൂര്‍ അന്തരിച്ചു

കഴിഞ്ഞ ദിസവം ഋഷി കപൂറിനെ മുംബൈയിലെ എച്ച്‌.എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിച്ചിരിന്നു

0

മുംബൈ: ശ്വാസതടസ​ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്​ മുതിര്‍ന്ന ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചു . കഴിഞ്ഞ ദിസവം ഋഷി കപൂറിനെ മുംബൈയിലെ എച്ച്‌.എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിച്ചിരിന്നു.2018 ല്‍ അര്‍ബുദം സ്ഥിരീകരിച്ച ഋഷി കപൂര്‍ ഒരു വര്‍ഷത്തിലേറെ യു. എസില്‍ അര്‍ബുദ ചികിത്സ തേടിയിരുന്നു. ഇക്കഴിഞ്ഞ സെപ്​തംബറിലാണ് അദ്ദേഹം ഇന്ത്യയില്‍ മടങ്ങിയെത്തിയത്.

ഫെബ്രുവരിയില്‍ അദ്ദേഹത്തെ രണ്ടു തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ ഒരു കുടുംബചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ അണുബാധയെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയിലാക്കിയത്. മുംബൈയില്‍ മടങ്ങിയെത്തിയതിനു പിന്നാലെ വൈറല്‍ പനി ബാധയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

നെറ്റ്ഫ്ലിക്സില്‍ ‘ദ് ബോഡി’ എന്ന വെബ് സീരീസിലാണ് ഇമ്രാന്‍ ഹാഷ്​മിക്കൊപ്പം ഋഷി കപൂര്‍ അവസാനമായി അഭിനയിച്ചത്. ‘ദ് ഇന്റേണ്‍’ എന്ന ഹോളിവുഡ് ചിത്രത്തിന്‍െറ റീമേക്കില്‍ ദീപിക പദുക്കോണിനൊപ്പം അഭിനയിക്കാനൊരുങ്ങുകയാണെന്ന് വാര്‍ത്ത ഉണ്ടായിരുന്നു.

You might also like

-