അദ്ധ്യായന വര്‍ഷം സെപ്തംബറില്‍ തുടങ്ങിയാല്‍ മതിയെന്ന് യു.ജി.സി

അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ മാത്രം പരീക്ഷ ജൂലൈയിൽ നടത്താമെന്നും യു.ജി.സി നിര്‍ദേശം നല്‍കി.

0

കോളജുകളില്‍ അക്കാദമിക വര്‍ഷം സെപ്തംബറില്‍ തുടങ്ങിയാല്‍ മതിയെന്ന് യൂണിവേഴിസ്റ്റി ഗ്രാന്‍റ്സ് കമ്മീഷന്‍. അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ മാത്രം പരീക്ഷ ജൂലൈയിൽ നടത്താമെന്നും യു.ജി.സി നിര്‍ദേശം നല്‍കി. കോവിഡ് പശ്ചാത്തലത്തിൽ ഇൻറർമീഡിയേറ്റ് സെമസ്റ്റർ വിദ്യാർത്ഥികൾക്ക് ഈ സെമസ്റ്ററിൽ പരീക്ഷ നടത്തില്ല. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ സർവകലാശാലകളിലും കോവിഡ് സെൽ രൂപീകരിക്കും.

ജൂലൈയിൽ അവസാന വർഷ സെമസ്റ്റർ പരീക്ഷ നടത്താമെന്നാണ് യു.ജി.സി സർവകലാശാലകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഇൻറർമീഡിയേറ്റ് സെമസ്റ്റർ വിദ്യാർത്ഥികൾക്ക് ഈ സെമസ്റ്ററിൽ പരീക്ഷ നടത്തില്ല. ഇവർക്ക് ഈ സെമസ്റ്ററ്റിൻ്റെയും കഴിഞ്ഞ സെമസ്റ്ററിൻ്റെയും ഇൻ്റേണൽ അസസ്മെൻ്റ് മാർക്കായി പരിഗണിക്കാം. കോവിഡ് ഭീഷണി ഇല്ലാത്ത സംസ്ഥാനങ്ങളിൽ പരീക്ഷ നടത്തുകയുമാവാം.

അക്കാദമിക് കലണ്ടറുമായും പരീക്ഷകളുമായും ബന്ധപ്പെട്ടുള്ള വിദ്യാർത്ഥികളുടെ പ്രശ്നം പരിഹരിക്കാനാണ് കോവിഡ് സെൽ സർവകലാശാലകളിൽ രൂപീകരിക്കുക. കഴിഞ്ഞ ദിവസമാണ് യു.ജി.സി നിയമിച്ച സമിതി ഈ ശിപാർശകൾ അടങ്ങിയ റിപ്പോർട്ട് യു.ജി.സിക്ക് സമർപ്പിച്ചത്.

You might also like

-